Image

പൂഞ്ഞാറില്‍ ഉദ്‌ഘാടന ചടങ്ങിനിടെ കൂക്കിവിളിച്ച നാട്ടുകാരോട്‌ ക്ഷുഭിതനായി പി.സി ജോര്‍ജ്‌

Published on 21 January, 2019
പൂഞ്ഞാറില്‍ ഉദ്‌ഘാടന ചടങ്ങിനിടെ കൂക്കിവിളിച്ച നാട്ടുകാരോട്‌ ക്ഷുഭിതനായി പി.സി ജോര്‍ജ്‌
പൂഞ്ഞാര്‍: പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിന്‌ നേരെ കൂക്കിവിളിയുമായി നാട്ടുകാര്‍. ചെന്നാട്ട്‌ കവലയില്‍ നടന്ന ഈരാട്ടുപേട്ട വോളി ടൂര്‍ണമെന്റ്‌ ഉദ്‌ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം.

പി.സി ജോര്‍ജ്‌ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയ മുതല്‍ കൂക്കിവിളി തുടങ്ങിയിരുന്നു. പിന്നീട്‌ അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിനായി എഴുന്നേറ്റപ്പോള്‍ കാണികള്‍ ഉച്ചത്തില്‍ കൂക്കിവിളിക്കുകയായിരുന്നു. ഇതോടെ പി.സി ജോര്‍ജ്‌ ക്ഷുഭിതനായി.

''തൂങ്ങിച്ചാവടാ തെണ്ടികളെ. കൂവിപ്പേടിപ്പിച്ച്‌ കളയാമെന്നാണെങ്കില്‍ നിങ്ങളൊക്കെ അത്‌ മനസില്‍ വെച്ചേച്ചാ മതി. മര്യാദ വേണം. ഈ നാട്ടില്‍ ജനിച്ചവനാ ഞാന്‍. ഈ കവലയില്‍ വളര്‍ന്നവനാ ഞാന്‍.

നിങ്ങളെപ്പോലെ ചന്തയായി വളര്‍ന്നവനല്ല. നീ ചന്തയാണെങ്കില്‍ പത്ത്‌ ചന്തയാ ഞാന്‍. നിങ്ങള്‍ക്കറിയാമോ? നിങ്ങളെയൊന്നും പേടിച്ചുപോകുന്നവനല്ല ഞാന്‍. നിങ്ങള്‍ കൂവിയാല്‍ പത്തായിട്ട്‌ കൂവാന്‍ എനിക്കറിയാം.

വൃത്തികെട്ടവന്‍മാര്‍. കയറി വന്നപ്പോ മുതല്‍ തുടങ്ങിയതാ. കൂവിത്തൂപ്പിക്കാന്‍ നോക്കണ്ട. നിങ്ങള്‍ കൂവിയാല്‍ ഞാനും കൂവും അത്ര തന്നെ. മര്യാദ വേണം''- പി.സി ജോര്‍ജ്‌ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക