Image

ശബരിമല സ്‌ത്രീ പ്രവേശനത്തെ അനുകൂലിച്ച്‌ പ്രസംഗിക്കുന്ന സ്വാമി ചിദാനന്ദപുരിയുടെ വീഡിയോ വൈറലാകുന്നു

Published on 21 January, 2019
ശബരിമല  സ്‌ത്രീ പ്രവേശനത്തെ അനുകൂലിച്ച്‌ പ്രസംഗിക്കുന്ന സ്വാമി ചിദാനന്ദപുരിയുടെ വീഡിയോ വൈറലാകുന്നു


ശബരിമലയില്‍ സ്‌ത്രീ പ്രവേശനത്തെ അനുകൂലിച്ച്‌ സ്വാമി ചിദാനന്ദപുരി പ്രസംഗിക്കുന്നതിന്റെ വീഡിയോ സിപിഎം നേതാവ്‌ എന്‍.എന്‍ കൃഷ്‌ണദാസ്‌ ഫെയ്‌സ്‌ബുക്കിലൂടെ പുറത്തുവിട്ടു.

എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകള്‍ക്ക്‌ ശബരിമലയില്‍ ദര്‍ശനം അനുവദിക്കണം. അല്ലാത്തപക്ഷം അത്‌ ഭരണഘടനാ വിരുദ്ധമാണെന്ന്‌ സ്വാമി ചിദാനന്ദപുരി പറയുന്നതാണ്‌ വീഡിയോ.

ഇന്നലെ സംഘ്‌ പരിവാര്‍ ശബരിമല യുവതീപ്രവേശനത്തെ എതിര്‍ത്ത്‌ തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച അയ്യപ്പ ഭക്തസംഗമത്തില്‍ സ്വാമി ചിദാനന്ദപുരി പങ്കെടുത്തിരുന്നു. രൂക്ഷ ഭാഷയിലാണ്‌ ശബരിമല യുവതീപ്രവേശനത്തെ സ്വാമി ചിദാനന്ദപുരി എതിര്‍ത്തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക