Image

രണ്ട് സീറ്റിന് ആവശ്യപ്പെടും; കോട്ടയവും ഇടുക്കിയും കേരളാ കോണ്‍ഗ്രസ് എമ്മിന് വേണമെന്ന് ജോസ് കെ മാണി

Published on 21 January, 2019
രണ്ട് സീറ്റിന് ആവശ്യപ്പെടും; കോട്ടയവും ഇടുക്കിയും കേരളാ കോണ്‍ഗ്രസ് എമ്മിന് വേണമെന്ന് ജോസ് കെ മാണി

ഇത്തവണ രണ്ട് സീറ്റ് ആവശ്യപ്പെടുമെന്നും കോട്ടയവും ഇടുക്കിയും കേരളാ കോണ്‍ഗ്രസ് എമ്മിന് വേണമെന്നും ജോസ് കെ മാണി. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് എം തന്നെ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉറപ്പ് പറഞ്ഞിട്ടുണ്ടെന്നും ജോസ് കെ മാണി വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തീരുമാനമായിട്ടില്ല. ജനുവരി 24 മുതല്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ കേരള യാത്ര തുടങ്ങും. ശേഷമാണ് ആരൊക്കെ മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ എന്നും ജോസ് കെ മാണി അറിയിച്ചു. നിലവില്‍ മുസ്ലിംലീഗിന് രണ്ടും കേരളാ കോണ്‍ഗ്രസ്, ആര്‍.എസ്.പി. എന്നിവര്‍ക്ക് ഓരോ സീറ്റുമാണ് യു ഡി എഫിലുള്ളത്. 16 സീറ്റില്‍ കോണ്‍ഗ്രസാണ് മത്സരിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക