Image

മകന്‍റെ രോഗത്തിന് ലഭിച്ച സഹായങ്ങള്‍ പൊന്നമ്മ ബാബുവിന്‍റെ ഇടപെടലോടെ നിന്നു: സേതുലക്ഷ്മി

Published on 21 January, 2019
മകന്‍റെ രോഗത്തിന് ലഭിച്ച സഹായങ്ങള്‍ പൊന്നമ്മ ബാബുവിന്‍റെ ഇടപെടലോടെ നിന്നു: സേതുലക്ഷ്മി

മകന്‍ കിഷോറിന്റെ രണ്ട് കിഡ്‌നിയും തകരാറിലായതിനെ തുടര്‍ന്നാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ സഹായഭ്യാര്‍ത്ഥനയുമായി സേതുലക്ഷ്മി രംഗത്ത് എത്തിയത്. അഭ്യര്‍ത്ഥന ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരായിരുന്നു നടിക്കും മകനും സഹായവുമായി രംഗത്ത് എത്തിയത്. ഇതിനിടെ സേതുലക്ഷ്മിയുടെ മകന് വേണ്ടി തന്റെ വൃക്ക നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച് നടി പൊന്നമ്മ ബാബു രംഗത്തെത്തി. 


പിന്നാലെ നടിയുടെ മനസിനെ എല്ലാവരും വാഴ്ത്തി.

എന്നാല്‍ മകന്‍റെ രോഗത്തിന് ലഭിച്ച സഹായങ്ങള്‍ പൊന്നമ്മ ബാബുവിന്‍റെ ഇടപെടലോടെ ഇല്ലാതായെന്നാണ് സേതുലക്ഷ്മി പറയുന്നത്. വൃക്ക തകരാറിലായതിനെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി തന്റെ മകന്‍ വേദനയും തിന്ന് ജീവിക്കുയാണ്. ഒരു വൃക്കയെങ്കിലും ഉടന്‍ മാറ്റിവെച്ചാലേ ജീവന്‍ രക്ഷപ്പെടുകയുള്ളു. 


മകന് രണ്ട് ചെറിയ കുട്ടികളാണെന്നും സേതുലക്ഷ്മി ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കിയിരുന്നു.ഇക്കൂട്ടത്തില്‍ സാമ്പത്തിക സഹായത്തിന് പുറമേ കിഷോറിന് വൃക്കദാനം ചെയ്യാന്‍ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു നടി പൊന്നമ്മ ബാബു. സേതുലക്ഷ്മിയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ പൊന്നമ്മയുടെ വൃക്ക എടുക്കാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.അതേസമയം പൊന്നമ്മ ബാബുവിന്‍റെ ഇടപെടലോടെ തനിക്ക് ലഭിച്ച് കൊണ്ടിരുന്ന സഹായങ്ങള്‍ ഇല്ലാതായെന്നാണ് സേതുലക്ഷ്മി ഇപ്പോള്‍ അഭിമുഖത്തില്‍ പറഞ്ഞത്.

തന്‍റെ അഭ്യര്‍ത്ഥന കേട്ട് നിരവധി പേര്‍ സഹായിച്ചിരുന്നു. മകന് കിഡ്നി നല്‍കാന്‍ കുറേ പേര്‍ തയ്യാറായിരുന്നു. എന്നാല്‍ പൊന്നമ്മ ബാബു പറഞ്ഞത് മാത്രം വാര്‍ത്തയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക