Image

മുനമ്പം മനുഷ്യക്കടത്തു സംഘത്തില്‍ 12 ദിവസം പ്രായമായ കുഞ്ഞും

Published on 21 January, 2019
മുനമ്പം മനുഷ്യക്കടത്തു സംഘത്തില്‍ 12 ദിവസം പ്രായമായ കുഞ്ഞും

 മുനമ്പം മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ട സംഘത്തില്‍ 12 ദിവസം മാത്രം പ്രായമായ കുഞ്ഞും. യാത്രയ്ക്കായി കൊച്ചിയില്‍ എത്തിയ ഡല്‍ഹി സ്വദേശിനിയാണ് ചോറ്റാനിക്കരയിലെ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഡല്‍ഹി അംബേദ്കര്‍ നഗര്‍ കോളനിയില്‍ താമസക്കാരായ ബാബു കുമാറും ഭാര്യ പൂജയും ഒരു കുട്ടിയും ഡിസംബര്‍ അവസാനമാണ് കേരളത്തില്‍ എത്തിയത്. ഗര്‍ഭിണിയായ പൂജയെ ചികിത്സയ്ക്കായി ചോറ്റാനിക്കരയിലെ ആശുപത്രിയില്‍ പ്രവശിപ്പിച്ച സിസിറ്റിടിവി ദൃശ്യങ്ങളാണ് തെളിവായി ലഭിച്ചിരിക്കുന്നത്.

പിറന്ന് ദിവസങ്ങള്‍ മാത്രമായ കുഞ്ഞുങ്ങളുടെ കൂടി ജീവന്‍ അമ്മാനമാടിക്കൊണ്ടാണ് ഇവരുടെ വിദേശയാത്രയെന്ന് ഈ തെളിവുകളില്‍ നിന്ന് വ്യക്തം. ജനുവരി 12ന് കുട്ടിക്ക് 12 ദിവസം മാത്രം പ്രായുള്ളപ്പോഴാണ് ബോട്ടില്‍ കുടുംബം കയറിപ്പോയത്. ബാബു കുമാറിനും ഭാര്യയ്ക്കും എതിരെ ഡല്‍ഹിയില്‍ ഏതാനും കേസുകള്‍ ഉണ്ടെന്നും അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക