Image

കെജ്‌രിവാളിനെ ആക്രമിക്കുമെന്ന്‌ ഫോണ്‍ ഭീഷണി. : സുരക്ഷ ശക്തമാക്കി

Published on 21 January, 2019
കെജ്‌രിവാളിനെ ആക്രമിക്കുമെന്ന്‌ ഫോണ്‍  ഭീഷണി. : സുരക്ഷ ശക്തമാക്കി
ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനെ ആക്രമിക്കുമെന്ന്‌ ഭീഷണി. ഭീഷണി സന്ദേശം ലഭിച്ചതായി അരവിന്ദ്‌ കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ ദല്‍ഹി പൊലീസിനെ അറിയിച്ചു.

വികാസ്‌ പുരിയില്‍ താമസിക്കുന്നയാളെന്നു പറഞ്ഞ്‌ ഒരാള്‍ വിളിക്കുകയും ദല്‍ഹി മുഖ്യമന്ത്രിയെ ആക്രമിക്കുമെന്ന്‌ ഭീഷണിപ്പെടുത്തുകയുമായിരുന്നു.

കോളര്‍ ഐഡി ഇല്ലാത്തതിനാല്‍ മറ്റു വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. സൈബര്‍ സെല്‍ വിശദാംശങ്ങള്‍ പരിശോധിക്കുന്നുണ്ട്‌.

ഭീഷണിയെ തുടര്‍ന്ന്‌ ദല്‍ഹി പൊലീസ്‌ അരവിന്ദ്‌ കെജ്‌രിവാളിന്റെ സുരക്ഷ വര്‍ധിപ്പിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക