Image

വരുമോ നിന്‍ കയ്യിലൊരു ചാട്ടവാറുമായി? (പി. സി. മാത്യു)

പി. സി. മാത്യു Published on 21 January, 2019
വരുമോ നിന്‍ കയ്യിലൊരു ചാട്ടവാറുമായി?  (പി. സി. മാത്യു)
പാപമൊഴികെ പരിക്ഷിണിതനായ ദേവാധി ദേവനേ നീ  
പാപിയാമെന്നുടെയഴലകറ്റാന്‍ മനുഷ്യനായിവന്നു പാരില്‍ 
രോഗിക്കു സൗഖ്യമേകി, മരിച്ചവനെ ഉയര്‍പ്പിച്ചതോര്‍ക്കവെ 
രോമാഞ്ചകുഞ്ചിതനായടിയാന്‍ നില്കുന്നു നിന്‍സ്മരണയില്‍  

നിന്നെ തൊട്ടവര്‍, കണ്ടവര്‍, കേട്ടവര്‍ മാത്രമല്ല പാരില്‍
നിന്‍ മുഖത്തേയ്ക്കു നോക്കുന്നവരോരുത്തരും ശക്തി 
നിത്യേന പ്രാപിക്കുന്നത്ഭുതം പറയാതിരിപ്പാന്‍ പാരില്‍  
നിവൃത്തിയില്ലടിയാനും നിണമാര്‍ന്ന നിന്മുഖം നോക്കുന്നു 

തിരു ജീവന്‍ നല്‍കിയ പിതാവിന്‍ സ്‌നേഹത്തിനുപകരമായ്  
തിരികെ നല്‍കി ക്രൂശില്‍ നിന്‍ ജീവന്‍ വേദനസഹിച്ചാലും 
തിരു വചനശ്രവണത്താല്‍ പിറന്നൊരു മദര്‍തെരേസ മണ്ണില്‍
തിരുപ്പിറവി ഞങ്ങള്‍ കൊണ്ടാടുന്നൊരാഘോഷമായിന്നും
 
സ്‌നേഹിച്ചു വിദ്യകള്‍ പഠിപ്പിച്ചു കൂടെ യിരുത്തി ദിനവും
സഹപാഠിയെപ്പോല്‍ കൊണ്ടുനടന്നില്ലേ നീ യൂദായെ?
പിന്നെന്തിനു നിന്‍ നിര്‍ദോഷ രക്തത്തിനവന്‍ ചീട്ടിട്ടൂ? 
'പിറക്കാതിരുന്നെങ്കിലവനെന്നു'  ചൊന്നു നീ പോലും ദേവാ
  
പരിശുദ്ധമാ തിരുരക്തമെന്നറിഞ്ഞിട്ടും ന്യായാധിപന്‍  
പീലാത്തൊസ്സേ, നീ കഴുകീ കൈകള്‍ ആര്‍ക്കുവേണ്ടി? 
പരീശനെ, പ്രീണിപ്പെടുത്തി നീ നിന്‍ സ്ഥാനം ഉറപ്പിച്ചുവോ  
പാരിന്നുടയവനെ തിരിച്ചറിഞ്ഞീലേ നിന്നുള്ളമപ്പോള്‍?

പത്രോസും പ്രിയനെങ്കിലും തള്ളിയാഭിശപ്ത നിമിഷത്തില്‍ 
പറയാതിരുക്കുവാന്‍ കഴിയീ ലതിശയോക്തിയാലൊരാള്‍ക്കും  
പറക്കുവാന്‍ ചിറകുകള്‍ നിമിഷത്തില്‍ മുളക്കുമായിരുന്നിട്ടും 
പരമേശ്വരാ പറക്കാഞ്ഞതെന്തേ, പറന്നു പറന്നുയരാഞ്ഞതെന്തേ?   

വിശുദ്ധരെ ചേര്‍ക്കുവാന്‍ വാനില്‍ വരുന്നതിനുമുമ്പായൊരിക്കല്‍  
വരുമോ നിന്‍ കയ്യിലൊരു ചാട്ടവാറുമായി ചില സഭകളിലെ... 
വില്പവരെയും വാങ്ങവരെയും പിന്നെയൊരുകൂട്ടം പരീശരെയും
വിരട്ടിയോടിക്കുവാന്‍, നിന്‍ സാമ്രാജ്യം സുസ്ഥിരമാക്കുവാന്‍? 



വരുമോ നിന്‍ കയ്യിലൊരു ചാട്ടവാറുമായി?  (പി. സി. മാത്യു)
Join WhatsApp News
യേശു 2019-01-21 08:43:50
നിന്റെ പാപങ്ങൾക്കുത്തരവാദി  നീ തന്നെ 
എന്റെ മേൽ കൊണ്ട് ചാർത്തരുത് അതു നീ 
തെറ്റ്കൾ ചെയ്തു കൂട്ടിയിട്ട് അത് മുഴുവനൊടുവിൽ 
മറ്റുള്ളവരുടെ തോളിൽ ഇടുന്ന പതിവ് ശരിയല്ല  
മാറും ഏത് രോഗവും മരുന്ന് കഴിച്ചാൽ അൽപ്പനാൾ 
നാറും അത് ദിവ്യമാണെന്ന് പറഞ്ഞു മുതലെടുത്താൽ
മരിക്കാതിരിക്കാൻ ആവുന്നത് നോക്കി ഞാൻ 
കുരിശിലിട്ടു കുത്തി കൊന്നു പക്ഷെ നിങ്ങൾ എന്നെ
മരണ പാരവശ്യത്താൽ കുടിക്കാൻ ചോദിച്ചപ്പോൾ 
ഒരു തുള്ളി ദാഹനീർ നല്കാതെ പുളിച്ച വെള്ളം തന്നോർ 
ഇല്ലാത്ത കഥികൾ പറഞ്ഞു പരത്തി നിങ്ങളിന്നും 
കൊള്ള ചെയ്യുന്നു ജനങ്ങളെ എന്റെ പേരിലിന്നും
തിരികെ വരുവാൻ എനിക്ക് കഴിയുമെങ്കിൽ 
തരുന്നുണ്ട് ഞാൻ നിങ്ങക്ക് ചാട്ടവാറിൻ പ്രഹരം തീർച്ച 
ഇല്ല വരില്ല യേശു 2019-01-21 12:06:44

Your dream will remain as a dream because there is no such Jesus to come back. The Jesus you are dreaming about is a Myth; a fabricated person by the gospel writers.  it is your faith, but it is not holy or innocent. The myth of Jesus has severe potential dangers.

The mythmakers and myth keepers [Priests & church] knows there is no such Jesus. So, they hung a light skin [white man] man on the altar instead of a sun-burned Palestinian. When you accept that white Jesus you are supporting Racism. Hang a ‘black man’ Jesus, that itself will be the end of Christianity. No one can redeem anyone from one’s sins. It is a done deed. The best thing is don’t do evil. The corporate religion is selling that redemption trick to be the largest real estate owner and evil men keep on doing evil because they think the priest can give him absolution.

Faith in Jesus is a trick sold to the poor to keep them poor in wealth & knowledge. They are born poor, die poor but the church can keep them under control with promises of future heaven. There are several other reasons why you should not spread false news. Hiding the truth & spreading false news is the fashion now but that doesn’t make it right. Your faith is yours, don’t fool others.

Why the Media is full of evil deeds of men of god & faithful? - they know there is no such god.-andrew

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക