Image

ഒടുവില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ എം.എല്‍.എമാര്‍ റിസോര്‍ട്ടില്‍ നിന്നും മടങ്ങി

Published on 21 January, 2019
ഒടുവില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ എം.എല്‍.എമാര്‍ റിസോര്‍ട്ടില്‍ നിന്നും മടങ്ങി
ബെംഗളൂരു: ബിഡദയിലെ റിസോര്‍ട്ടില്‍ നിന്നും കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ എം.എല്‍.എമാര്‍ തിരിച്ചെത്തി. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്‌ ശേഷമാണ്‌ റിസോര്‍ട്ടില്‍ നിന്നും മടങ്ങാന്‍ എം.എല്‍.എമാര്‍ തീരുമാനിച്ചത്‌.

ബി.ജെ.പിയിലേക്ക്‌ പോകാന്‍ തയ്യാറെടുത്താല്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന്‌ എം.എല്‍.എമാര്‍ക്ക്‌ കോണ്‍ഗ്രസ്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഓരോ എം.എല്‍.എമാരുമായും പ്രത്യേകം സംസാരിക്കുകയും ചെയ്‌തിരുന്നു.

സിദ്ധരാമയ്യയാണ്‌ ഇന്ന്‌ 11 മണിക്ക്‌ കോണ്‍ഗ്രസ്‌ എം.എല്‍.എമാരുടെ യോഗം വിളിച്ചത്‌.

കഴിഞ്ഞ ദിവസം നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കാതിരുന്ന നാല്‌ എം.എല്‍.എമാര്‍ക്ക്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കിയതിന്‌ ശേഷമാണ്‌ ഇന്ന്‌ വീണ്ടും കോണ്‍ഗ്രസ്‌ നിയമസഭാ കക്ഷി യോഗം ചേര്‍ന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക