Image

തിരുവല്ലയിലെ കര്‍ഷകരുടെ മരണത്തില്‍ ദുരൂഹത; വിഷം ശ്വസിച്ച് മരിച്ചത് ഒരാള്‍ മാത്രം

Published on 21 January, 2019
തിരുവല്ലയിലെ കര്‍ഷകരുടെ മരണത്തില്‍ ദുരൂഹത; വിഷം ശ്വസിച്ച് മരിച്ചത് ഒരാള്‍ മാത്രം

പത്തനംതിട്ട: തിരുവല്ല പെരിങ്ങരയില്‍ കീടനാശിനി തളിച്ചശേഷം ദേഹാസ്വാസ്ഥ്യമുണ്ടായി രണ്ട് കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. മത്തായി ഈശോ, സനല്‍കുമാര്‍ എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. എന്നാല്‍ മത്തായി ഈശോയുടെ മരണം വിഷാംശം ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍ മൊഴി നല്‍കി. കീടനാശിനി ശ്വസിച്ച് മരിച്ചത് സനല്‍ കുമാര്‍ മാത്രമാണെന്നും പോലീസ് സര്‍ജന്‍ വ്യക്തമാക്കി

മത്തായി ഈശോയും, സനല്‍ കുമാറും കീടനാശിനി ശ്വസിച്ച് മരിച്ചുവെന്നായിരുന്നു പ്രാഥമിക നിഗമനം. സനല്‍ കുമാര്‍ മാത്രമാണ് കീടനാശിനി ശ്വസിച്ച് മരിച്ചതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. മത്തായി ഈശോയുടെ മരണത്തിലെ ദുരൂഹതത പുറത്തു വരേണ്ടതുണ്ട്. ഫോറന്‍സിക് സര്‍ജന്റെ മൊഴി പുറത്തുവന്നതോടെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് തിരുവല്ല സി.ഐ സന്തോഷ് കുമാര്‍ പറഞ്ഞു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക