Image

പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ എട്ടംഗ സംഘം മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തി

Published on 21 January, 2019
പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ എട്ടംഗ സംഘം മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തി

ചെന്നൈ:  നാട്ടുക്കാര്‍ നോക്കി നില്‍ക്കെ മൂന്നു പേരെ എട്ടംഗ സംഘം കൊലപ്പെടുത്തി. ചെന്നൈ ഗുമിഡിപൂണ്ടിയില്‍ ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ്  നാടിനെ ഞെട്ടിക്കുന്ന സംഭവം  നടന്നത്.  ആകാശ് (18), എസ്.വിമല്‍(21), എസ്.സതീഷ്( 26) എന്നിവരാണ് എട്ടംഗ സംഘത്തിന്റെ ആക്രമത്തില്‍ കൊല്ലപ്പെട്ടത്.


മൂന്നു പേരും വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ മുഖം മറച്ചെത്തിയ എട്ടംഗ സംഘം കത്തിയും ഇരുമ്പുദണ്ഡുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്..

വിമലും സതീഷും ഒരു വര്‍ഷം മുമ്പ് നടന്ന ഷാജഹാന്‍ കൊലപാതകത്തിലെ പ്രതികളായിരുന്നു. ഷാജഹാന്റെ കൊലപാതകത്തിന്റെ പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. അന്വേഷണത്തിനായി പ്രത്യേക അഞ്ചംഗ സംഘത്തെ നിയമിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. 

എസ്‌ഐപിസിഒടി പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പൊന്നേരി സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോയി. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക