Image

ശകടവും പഥികനും (കവിത: പി ഡി ജോര്‍ജ് നടവയല്‍)

Published on 21 January, 2019
ശകടവും പഥികനും (കവിത: പി ഡി ജോര്‍ജ് നടവയല്‍)
നീളേ പരതി വിശാലമാണീ
ബഹുവരിപ്പൊതുനിരത്തനന്തം!
ഏകാന്തനായ്, ശകടാരൂഢനായ്,
യന്ത്രനിയന്ത്രണ പടുവായ്,
കുതിയ്ക്കയായ് അതിശീഘ്രം,
വ്യാഘ്രാതിരേക വേഗം;
ശകടവും പഥികനുമഭേദ്യ ലയോന്മത്തം!!
പൊതുനിരത്തതിവിശാലം ശൂന്യം,
രാജവീഥിയെ േതോൂവെങ്കിലും ശൂന്യം,
പഥികനുമവനുടെ യന്ത്ര ശകടവും മാത്രം യാത്രികര്‍.
ഇടയ്ക്കിടെ തുരങ്ക തരംഗ നിരകള്‍.
പൊതുനിരത്തതിവിശാലമെങ്കിലും,
മൈത്രേയാര്‍ത്ഥിയാം പഥികനെപ്പൊതിഞ്ഞ്
ഏകാന്ത വന്യാശ്ലേഷ മൂര്‍ച്ഛകള്‍.
മാറ്റത്തിരശ്ശീല പോലെ,
പോക്കുവെയില്‍ പോലെ,
പായും തൂവെള്ളമേഘപ്പാളി പോലെ,
ഏകാന്ത വന്യാശ്ലേഷ മൂര്‍ച്ഛ കളോടെ
പായുൂ ശകടവും പഥികനുമഭേദ്യം.
പഥികനും ശകടവുമേകാന്തം, അനന്തവിഭ്രാന്തം,
മൂടല്‍ മഞ്ഞു പാളികളടര്‍്,
തുരംഗ തരംഗ നിരകള്‍പ്പിളര്‍്,
വനസ്ഥലികളില്‍ പടര്‍് ,
ചാഞ്ഞ മേഘ പാളികള്‍ കട്,
വിദൂരമാം ചക്രവാളസ്മൃതികള്‍ തുളഞ്ഞ്,
ഏകനായ്, ശകടാരൂഢനായ്,
ആരുമറിയാതെ, ആരാലുമറിയാതെ
പായുൂ ശകടവും പഥികനുമഭേദ്യം.
പഥികനും ശകടവുമേകാന്തം,
അനന്തവിഭ്രാന്തം.
(ആത്മശരീരങ്ങളുടെ ഇഹലോക പ്രയാണം പ്രതീകാത്മകമായ് മാറിനിനുഭവിക്കാന്‍ വിശാലമായ ബഹുവരിപ്പാതയിലൂടെ ആളുറക്കനേരത്ത് ഒറ്റയ്ക്ക് കാറുമായ് യാത്ര ചെയ്താലാവും)
ശകടവും പഥികനും (കവിത: പി ഡി ജോര്‍ജ് നടവയല്‍)
ശകടവും പഥികനും (കവിത: പി ഡി ജോര്‍ജ് നടവയല്‍)
Join WhatsApp News
അഭ്യുതകാംഷി 2019-01-22 14:05:50
ഒരു മാറ്റവും ഇല്ലേ രമണാ ..
ഹോമിയോപൊതി ഒന്ന് പരീക്ഷിച്ചാലോ.. അതോ ആയുർവേദം മതിയോ..
Variith 2019-01-22 20:12:38
താങ്കൾക്കാവാം സിറാജ്‌
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക