Image

ചത്തുപോയ തന്റെ പശുവിനെ കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ കരച്ചില്‍ അടക്കാന്‍ കഴിയുന്നില്ലന്ന്‌ കോണ്‍ഗ്രസ്‌ എം.എല്‍.എ

Published on 22 January, 2019
  ചത്തുപോയ തന്റെ പശുവിനെ കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ കരച്ചില്‍ അടക്കാന്‍ കഴിയുന്നില്ലന്ന്‌  കോണ്‍ഗ്രസ്‌ എം.എല്‍.എ

രാജസ്ഥാന്‍ നിയമസഭയില്‍ വികാരഭരിതനായി കോണ്‍ഗ്രസ്‌ എം.എല്‍.എ അമീന്‍ ഖാന്‍.

ചത്തുപോയ തന്റെ പശുവിനെ ഓര്‍ത്താണ്‌ എംഎല്‍എയുടെ കണ്ണ്‌ നിറഞ്ഞത്‌. സഭയില്‍ ചര്‍ച്ചയ്‌ക്കിടെയാണ്‌ കുടുംബത്തിന്റെ ക്ഷീര കൃഷിയെ കുറിച്ചും വീട്ടിലുണ്ടായിരുന്ന പശുവിനെ പറ്റിയും അമീന്‍ ഖാന്‍ സംസാരിച്ചത്‌.

ബാര്‍മര്‍ ജില്ലയിലെ ഷിയോ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ്‌ അമീന്‍ ഖാന്‍.

രാജസ്ഥാനിലെ വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മുന്‍ ബി.ജെ.പി സര്‍ക്കാര്‍ പശുസംരക്ഷണത്തിന്റെ പേരില്‍ സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന്‌ അമീന്‍ ആരോപിച്ചു.

`ആ പശുവുമായി എനിക്ക്‌ പ്രത്യേക അടുപ്പമാണുണ്ടായിരുന്നു. അത്‌ എന്റെയടുത്ത്‌ ഇരിക്കുകയും മുഖം മിനുക്കുകയും ചെയ്യുമായിരുന്നു.

അവള്‍ മരിച്ചുപോയി. അവളുടെ മുഖം ഓര്‍ക്കുമ്പോള്‍ എനിക്ക്‌ കരച്ചില്‍ അടക്കാന്‍ കഴിയുന്നില്ല'-അമീന്‍ ഖാന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക