Image

കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ തമ്മിലടിച്ച സംഭവത്തില്‍ എംഎല്‍എ ജെ.എന്‍ ഗണേഷിനെതിരെ എഫ്‌ഐആര്‍

Published on 22 January, 2019
കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ തമ്മിലടിച്ച സംഭവത്തില്‍ എംഎല്‍എ ജെ.എന്‍ ഗണേഷിനെതിരെ എഫ്‌ഐആര്‍
ബെംഗളൂരു: കര്‍ണാക കോണ്‍ഗ്രസില്‍ എംഎല്‍എമാര്‍ തമ്മിലടിച്ചതായി പരാതി. ബെംഗളൂരിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ നടന്ന തമ്മിലടിയിലാണ്‌ ആനന്ദ്‌ സിങ്ങ്‌ എംഎല്‍എക്ക്‌ പരിക്കേറ്റത്‌.

തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ എംഎല്‍എ ജെ.എന്‍ ഗണേഷിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ്‌ ചെയ്‌തു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തതോടെയാണ്‌ പാര്‍ട്ടി നടപടി സ്വീകരിച്ചത്‌. പരാതി അന്വേഷണം തീരുന്നതുവരെയാണ്‌ ഗണേഷിനെ പാര്‍ട്ടി സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.

പരിക്കേറ്റ ആനന്ദ്‌ സിങ്ങ്‌ ഇപ്പോള്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ഈഗിള്‍ടണ്‍ റിസോര്‍ട്ടിലായിരുന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്‌ എംഎല്‍എമാരെ പാര്‍പ്പിച്ചിരുന്നത്‌.

കമ്‌ബിയില്‍ നിന്നുമുള്ള എംഎല്‍എയായ ഗണേഷ്‌ വിജയനഗരത്തില്‍ നിന്നുമുള്ള എംഎല്‍എയായ ആനന്ദ്‌ സിങിനെ മദ്യക്കുപ്പി കൊണ്ട്‌ തലക്കടിച്ചെന്നാണ്‌ എഫ്‌ഐആര്‍. രണ്ട്‌ നിയമ നിര്‍മ്മാതാക്കളും തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ്‌ അടിയിലേക്ക്‌ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.

ഗണേഷിനെതിരെ ഗുരുതര ആരോപണങ്ങളാണ്‌ ഉള്ളതെന്നും അതിനാല്‍ കെപിസിസി പ്രസിഡന്റ്‌ ദിനേശ്‌ ഗുണ്ടു റാവു ഗണേഷിനെ സസ്‌പെന്റ്‌ ചെയ്യുകയായിരുന്നുവെന്നും കോണ്‍ഗ്രസ്‌ പത്രകുറിപ്പിലൂടെ അറിയിച്ചു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക