Image

ഗോപിനാഥ് മുണ്ടെയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍; പ്രതിരോധത്തിലായി ബിജെപി

Published on 22 January, 2019
ഗോപിനാഥ് മുണ്ടെയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍; പ്രതിരോധത്തിലായി ബിജെപി

കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മരണത്തില്‍ ദുരൂഹത ആരോപിക്കപ്പെട്ടതിന് പിന്നാലെ മുണ്ടെയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യത്തിന് ശക്തിയേറുന്നു. ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച് സുപ്രീംകോടതി ജഡ്ജി അന്വേഷിക്കണമെന്നാണ് മുണ്ടെയുടെ അനിന്തരവനും എന്‍.സി.പി നേതാവുമായി ധനഞ്ജയ് മുണ്ടെ ആവശ്യപ്പെട്ടിരിക്കുന്നത്. മുണ്ടെയോട് അടുപ്പമുള്ള നിരവധിപ്പേര്‍ മുണ്ടെയുടെ അപകട മരണം കൊലപാതകമാണോ എന്ന് സംശയം ഉന്നയിച്ചിരുന്നതായും ധനഞജയ് പറയുന്നു. 2014 ജുണ്‍ മൂന്നിനാണ് ഗോപിനാഥ് മുണ്ടെ റോഡ് അപകടത്തില്‍ മരിച്ചത്. ഡെല്‍ഹി എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു അപകടം. നരേന്ദ്രമോദി സര്‍ക്കാരില്‍ റൂറല്‍ ഡെവല്പ്മെന്‍റ് മന്ത്രിയായിരിക്കുമ്പോഴാണ് മുണ്ടെയ്ക്ക് അപകടം സംഭവിച്ച് മരണപ്പെട്ടത്. 
എന്നാല്‍ 2014ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന രഹസ്യം അറിയുന്ന ആളായതിനാലാണ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടത് എന്നാണ് യു.എസ് ഹാക്കര്‍ സയിദ് ഷൂജ വെളിപ്പെടുത്തിയത്. സയിദ് ഷൂജയുടെ വെളിപ്പെടുത്തലിന്‍റെ സത്യാവസ്ഥ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ വോട്ടിംഷ് മിഷ്യന്‍ ക്രമക്കേടും മുണ്ടെയുടെ മരണവും രാജ്യത്തെയാകെ പിടിച്ചു കുലുക്കുന്ന രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇതില്‍ ഏറെ പ്രതിരോധത്തിലായിരിക്കുന്നത് ബിജെപിയും നരേന്ദ്രമോദിയുമാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക