Image

ലോകസഭയിലേക്ക്‌ മത്സരിക്കാന്‍ കനിമൊഴി

Published on 22 January, 2019
ലോകസഭയിലേക്ക്‌ മത്സരിക്കാന്‍  കനിമൊഴി
ചെന്നൈ: ഡി.എം.കെ വനിതാ നേതാവും രാജ്യസഭാ എം.പിയുമായ കനിമൊഴി ലോകസഭയിലേക്ക്‌ മത്സരിക്കാന്‍ ഒരുങ്ങുന്നു. തുത്തുകുടി നിയമസഭാമണ്ഡലത്തില്‍ മത്സരിക്കാനാണ്‌ ഒരുക്കം.

രണ്ട്‌ തവണ രാജ്യസഭാംഗമായ കനിമൊഴിയുടെ രാജ്യസഭാ കാലാവധി ജുലൈയില്‍ അവസാനിക്കും. തൂത്തുകുടി ജില്ലയിലെ ഡി.എം.കെയുടെ ഗ്രാമസഭയിലും കനിമൊഴി പങ്കെടുക്കും.


ലോകസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണോ എന്ന്‌ തീരുമാനിക്കേണ്ടത്‌ പാര്‍ട്ടി അധ്യക്ഷന്‍ സ്റ്റാലിനാണെന്നും ഏത്‌ മണ്ഡലത്തില്‍ മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചാലും അനുസരിക്കുമെന്നും കനിമൊഴി വ്യക്തമാക്കി.

`നിങ്ങള്‍ ഇതിനെക്കുറിച്ച്‌ പാര്‍ട്ടി അധ്യക്ഷനോട്‌ ചോദിക്കൂ, ഞാന്‍ പാര്‍ട്ടി അധ്യക്ഷന്റെ തീരുമാനം അനുസരിക്കും.' കനിമൊഴി മാധ്യമങ്ങളോട്‌ പറഞ്ഞു.
2007 മുതല്‍ കനിമൊഴി രാജ്യസഭാംഗമാണ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക