Image

ഗൗരി ലങ്കേഷ്‌ കൊല്ലപ്പെട്ടത്‌ വോട്ടുയന്ത്ര തിരിമറി പുറത്തുവിടാനിരിക്കെ; ഹാക്കറുടെ വെളിപ്പെടുത്തലില്‍ ഞെട്ടലോടെ രാജ്യം

Published on 22 January, 2019
ഗൗരി ലങ്കേഷ്‌ കൊല്ലപ്പെട്ടത്‌ വോട്ടുയന്ത്ര തിരിമറി പുറത്തുവിടാനിരിക്കെ; ഹാക്കറുടെ വെളിപ്പെടുത്തലില്‍ ഞെട്ടലോടെ രാജ്യം
തെരഞ്ഞെടുപ്പിലെ വോട്ടുയന്ത്ര തിരിമറിയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിടാന്‍ ഉദ്ദേശിച്ചിരുന്ന ഘട്ടത്തിലാണ്‌ ബംഗളൂരുവില്‍  മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ്‌ വെടിയേറ്റു മരിച്ചതെന്നും അമേരിക്കന്‍ സൈബര്‍ വിദഗ്‌ധന്റെ വെളിപ്പെടുത്തല്‍.

തിരിമറിയുടെ വിശദാംശങ്ങള്‍ മുഴുവന്‍ പ്രമുഖനായൊരു ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകനോട്‌ ഇവര്‍ പറഞ്ഞിരുന്നു. ചാനല്‍ ചര്‍ച്ചയില്‍ ദിനേന രാത്രി ഒച്ചയിടുന്ന ഒരാളാണ്‌ അയാളെന്നും ഹാക്കര്‍ വെളിപ്പെടുത്തുന്നു. .

ഈ തട്ടിപ്പ്‌ അറിയാമായിരുന്നതു കൊണ്ടാണ്‌ കേന്ദ്രമന്ത്രിയായി ദിവസങ്ങള്‍ക്കകം മഹാരാഷ്ട്രക്കാരനായ ഗോപിനാഥ്‌ മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതെന്നും അന്വേഷണം നടത്തിയ എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ തന്‍സില്‍ അഹ്മദ്‌ എഫ്‌.ഐ.ആര്‍ സമര്‍പ്പിക്കുന്ന ഘട്ടമായപ്പോഴേക്ക്‌ ആത്മഹത്യ ചെയ്‌തതെന്നും ഹാക്കര്‍ വെളിപ്പെടുത്തുന്നു.

2014ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വോട്ടിങ്‌ യന്ത്രങ്ങള്‍ ഹാക്ക്‌ ചെയ്‌തിരുന്നുവെന്ന്‌ ഇന്ത്യന്‍ ഇ.വി.എം രൂപകല്‍പ്പനയില്‍ പങ്കാളിയായിരുന്ന സയ്യദ്‌ ഷൂജയാണ്‌ രംഗത്തെത്തിയത്‌.

ലണ്ടനില്‍ വച്ചാണ്‌ ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്‌. ആവശ്യമെങ്കില്‍ ഹാക്ക്‌ ചെയ്‌ത രീതി വീണ്ടും കാണിക്കാമെന്നും ഹാക്കര്‍ സയ്യദ്‌ ഷൂജ പറഞ്ഞു.ലണ്ടനില്‍ വച്ചു നടന്ന വീഡിയോ കോണ്‍ഫെറന്‍സിലൂടെയാണ്‌ മാധ്യമപ്രവര്‍ത്തകരോട്‌ ഷൂജ ഇക്കാര്യം വെളിപ്പെടുത്തിയത്‌. 2014ലെ ഇലക്ഷനിലാണ്‌ ബി.ജെ.പി ദേശീയ തലത്തില്‍ അധികാരത്തിലെത്തുന്നത്‌.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക