Image

ജോ തെക്കാനത്ത്‌ `ഒരുമ' പ്രസിഡന്റ്‌, പയസ്‌ ലൂക്കോസ്‌ സെക്രട്ടറി

ജോയിച്ചന്‍ പുതുക്കുളം Published on 13 April, 2012
ജോ തെക്കാനത്ത്‌ `ഒരുമ' പ്രസിഡന്റ്‌, പയസ്‌ ലൂക്കോസ്‌ സെക്രട്ടറി
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ `ഒരുമ'യുടെ 2012 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡന്റ്‌ ജോണ്‍ ബാബു അധ്യക്ഷതവഹിച്ചു.

ജോ തെക്കാനത്ത്‌ (പ്രസിഡന്റ്‌), പയസ്‌ ലൂക്കോസ്‌ (സെക്രട്ടറി), രെഞ്ചു സെബാസ്റ്റ്യന്‍ (ട്രഷറര്‍), രെഷ്‌മി സന്തോഷ്‌ (വൈസ്‌ പ്രസിഡന്റ്‌), മേരിക്കുട്ടി ഏബ്രഹാം (ജോയിന്റ്‌ സെക്രട്ടറി), സുനില്‍ വാഴപ്പള്ളില്‍ (ജോയിന്റ്‌ ട്രഷറര്‍) എന്നിവരാണ്‌ പുതിയ ഭാരവാഹികള്‍.

ബോബി ജോസഫ്‌, ജിജി പൗലോസ്‌, സാന്റോ ജേക്കബ്‌, ജോസഫ്‌ കൈതമറ്റത്തില്‍, സാനി ഔസേഫ്‌, ജോസി ജേക്കബ്‌, ജോണ്‍ ബാബു (ഓണററി മെമ്പര്‍)എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

ഹൂസ്റ്റണിലെ റിവര്‍‌സ്റ്റേണിലുള്ള മലയാളികളുടെ കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അംഗങ്ങളുടെ ക്ഷേമ കാര്യങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു രജിസ്‌ട്രേഡ്‌ പ്രസ്ഥാനമാണ്‌ ഒരുമ ഹൂസ്റ്റണ്‍. ഷിജു ജോര്‍ജ്‌ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
ജോ തെക്കാനത്ത്‌ `ഒരുമ' പ്രസിഡന്റ്‌, പയസ്‌ ലൂക്കോസ്‌ സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക