Image

കുംഭമേള; 1.2 ലക്ഷം കോടി രൂപ വരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷ

Published on 22 January, 2019
കുംഭമേള; 1.2 ലക്ഷം കോടി രൂപ വരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷ

 ജനുവരി 15 മുതല്‍ മാര്‍ച്ച്‌ 4 വരെ നീണ്ടുനില്‍ക്കുന്ന കുംഭമേളയില്‍നിന്ന് 1.2 ലക്ഷം കോടി രൂപ ലഭിക്കുമെന്ന് പ്രതീക്ഷ. വ്യവസായ സ്ഥാപനങ്ങളുടെ അപ്പക്‌സ് ബോഡിയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെതാണ് വിലയിരുത്തല്‍. കുംഭമേള മതപരമായ ആഘോഷമാണെങ്കിലും അതുമായി ബന്ധപ്പെട്ട് വിവിധ സെക്ടറുകളിലായി ആറുലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

50 ദിവസം നീണ്ടുനില്‍ക്കുന്ന കുംഭമേളയ്ക്ക് 4,200 കോടി രൂപയാണ് യുപി സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. 2013 ലേതിനേക്കാള്‍ മൂന്നിരട്ടി കൂടുതലാണ് ഈ തുക. ഹോസ്പിറ്റാലിറ്റി സെക്ടറില്‍മാത്രം 2,50,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1,50,000 പേര്‍ക്ക് എയര്‍ലൈന്‍ കമ്ബനികളിലും എയര്‍പോര്‍ട്ടുകളിലും തൊഴില്‍ ലഭിക്കും. ഇതിനുപുറമെ 45,000 ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും ജോലി ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. എക്കോടൂറിസം, മെഡിക്കല്‍ ടൂറിസം മേഖലയില്‍ 85,000 പേര്‍ക്കും തൊഴില്‍ ലഭിക്കുമെന്ന് സിഐഐയുടെ പഠനം വ്യക്തമാക്കുന്നു.

ടൂര്‍ ഗൈഡ്, ടാക്‌സി ഡ്രൈവര്‍മാര്‍, വളണ്ടിയേഴ്‌സ് എന്നിങ്ങനെ അസംഘടിതമേഖലയിലുള്ള 55,000 പേര്‍ക്കും ജോലി സാധ്യതയുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളുടെയും വ്യക്തികളുടെയും വരുമാനം വര്‍ധിക്കാന്‍ ഇത് സഹായകരമാകും. ഓസ്‌ട്രേലിയ, യു.കെ, കാനഡ, മലേഷ്യ, സിംഗപുര്‍, ദക്ഷിണാഫ്രിക്ക, ന്യൂസീലാന്‍ഡ്, മൗറീഷ്യസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിരവധി വിനോദ സഞ്ചാരികളാണ് കുംഭമേളയ്‌ക്കെത്തുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക