Image

സംസ്ഥാനത്തെ പൊലീസ്‌ സ്റ്റേഷനുകളില്‍ വിജിലന്‍സ്‌ റെയ്‌ഡ്‌'; സ്വര്‍ണ്ണാഭരണങ്ങള്‍ പിടിച്ചെടുത്തു

Published on 22 January, 2019
സംസ്ഥാനത്തെ പൊലീസ്‌ സ്റ്റേഷനുകളില്‍ വിജിലന്‍സ്‌ റെയ്‌ഡ്‌'; സ്വര്‍ണ്ണാഭരണങ്ങള്‍ പിടിച്ചെടുത്തു
സംസ്ഥാനത്തെ 53 പൊലീസ്‌ സ്റ്റേഷനുകളില്‍ വിജിലന്‍സിന്റെ റെയ്‌ഡ്‌. എസ്‌പിമാരുടെ നേതൃത്വത്തിലാണ്‌ വിജിലന്‍സ്‌ സംഘം പരിശോധന നടത്തിയത്‌.

പൊലീസിന്റെ മാഫിയ ബന്ധത്തെക്കുറിച്ചുളള ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷന്‍ തണ്ടര്‍ എന്ന പേരിട്ടിരിക്കുന്ന മിന്നല്‍ പരിശോധന.

ഇടുക്കി ജില്ലയിലെ മൂന്ന്‌ പൊലീസ്‌ സ്റ്റേഷനുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പൊലീസ്‌ ഉദ്യോഗസ്ഥരുടെ കൈയ്യില്‍ കണക്കില്‍ പെടാത്ത പണം കണ്ടെത്തി.

അടിമാലി പൊലീസ്‌ സ്റ്റേഷനില്‍ നിന്ന്‌ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തി. ആഭരണങ്ങള്‍ പ്രളയത്തില്‍ ഒഴുകി എത്തിയതാണെന്നു പൊലീസ്‌ ഉദ്യോഗസ്ഥരുടെ വിശദീകരണം.

ബേക്കല്‍, കോഴിക്കോട്‌ ടൗണ്‍ സ്റ്റേഷനുകളില്‍നിന്നും സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക