Image

വോട്ടിങ്‌ മെഷീന്‍ ഹാക്കിങ്‌: യു.എസ്‌ ഹാക്കര്‍ക്കെതിരെ പരാതിയുമായി തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍

Published on 22 January, 2019
വോട്ടിങ്‌ മെഷീന്‍ ഹാക്കിങ്‌: യു.എസ്‌ ഹാക്കര്‍ക്കെതിരെ പരാതിയുമായി തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ വോട്ടിങ്‌ മെഷീനുകളില്‍ തിരിമറി നടന്നിട്ടുണ്ടെന്ന ഹാക്കറുടെ വെളിപ്പെടുത്തലില്‍ പരാതിയുമായി തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍.

ഹാക്കര്‍ സയിദ്‌ ഷുജക്കെതിരെയാണ്‌ കമ്മീഷന്‍ ഡല്‍ഹി പോലീസിന്‌ പരാതി നല്‍കിയിരിക്കുന്നത്‌. ഇ വി എമ്മുകള്‍ ഹാക്ക്‌ ചെയ്‌തെന്ന വെളിപ്പെടുത്തലിനെ കുറിച്ച്‌ അന്വേഷിക്കണമെന്നും പ്രഥമവിവര റിപ്പോര്‍ട്ട്‌ രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ്‌ തിരഞ്ഞെടുപ്പു കമ്മീഷന്‍ പോലീസിനെ സമീപിച്ചത്‌.

ഇന്നലെ ലണ്ടനില്‍ നടന്ന പരിപാടിയിലാണ്‌ ഹാക്കര്‍ സയിദ്‌ ഷുജ 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലും ചില നിയമസഭാ തിരഞ്ഞെടുപ്പുകളിലും തിരിമറി നടന്നിട്ടുണ്ടെന്ന്‌ വെളിപ്പെടുത്തിയത്‌. ഹാക്കിങ്ങിനെ കുറിച്ച്‌ അറിയാവുന്നതിനാല്‍ ബി ജെ പി നേതാവ്‌ ഗോപിനാഥ്‌ മുണ്ടെയെ കൊലപ്പെടുത്തിയതെന്നും സയ്യിദ്‌ പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക