Image

മൂന്നാറിലെ റിസോര്‍ട്ടില്‍; ഷാരുഖ് ദേവാലയം; എക്‌സൈറ്റ്‌മെന്റ് പങ്കുവച്ച് ശശി തരൂര്‍ എംപി

Published on 22 January, 2019
മൂന്നാറിലെ റിസോര്‍ട്ടില്‍; ഷാരുഖ് ദേവാലയം; എക്‌സൈറ്റ്‌മെന്റ് പങ്കുവച്ച് ശശി തരൂര്‍ എംപി

മൂന്നാര്‍: ഇന്ത്യ മുഴുവനും നിരവധി ആരാധകരുള്ള താരമാണ് ബോളിവുഡ് കിങ് ഖാന്‍ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാന്‍. അത്തരത്തില്‍ ഒരു ആരാധകനായി മാറിയിരിക്കുകയാണ് തിരുവനന്തപുരം എംപി ശശി തരൂര്‍. 

കഴിഞ്ഞ ദിവസം മൂന്നാറിലെ ഒരു ഹോട്ടലിലെ ചിത്രം ട്വിറ്റ് ചെയ്തുകൊണ്ടാണ് ശശി തരൂര്‍ തന്റെ എക്‌സൈറ്റ്‌മെന്റ് തെളിയിച്ചത്. 

2013ല്‍ ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് കേരളത്തില്‍ എത്തിയപ്പോള്‍ അദ്ദേഹം താമസിച്ചിരുന്ന ഹോട്ടല്‍ മുറിയുടെ ചിത്രമാണ് അദ്ദേഹം നവമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കിങ്ങ് ഖാന്റെ ചിത്രങ്ങളും വലിയ കട്ട് ഔട്ടുകളും ഉള്ള മുറിയിലേക്കാണ് വിശ്രമിക്കുന്നതിന് അദ്ദേഹം എത്തിയത്. കിങ്ങ് ഖാന്റെ ഓര്‍മ്മയ്ക്കായി ആ മുറി ഒരു ഷാരൂഖ് ദേവാലയമാക്കി മാറ്റിയിരിക്കുകയാണെന്ന് അദ്ദേഹം ട്വിറ്റ് ചെയ്തു. 

ചുറ്റും ഷാരൂഖ് മയമുള്ള മുറിയില്‍ വിശ്രമിക്കാന്‍ ഇടമില്ലെന്ന് തരൂര്‍ തമാശയായി പറയുന്നു. ചെന്നൈ എക്‌സ്പ്രസിന്റെ പോസ്റ്ററുകളും ഷാരുഖിന്റെ വലിപ്പത്തിലുള്ള കട്ട് ഔട്ടുകളുമാണ് മുറിയില്‍ വച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക