Image

ബിജെപിയെ രക്ഷിക്കാന്‍ മോദി വാരിയേഴ്സ് കളം നിറഞ്ഞു

Published on 22 January, 2019
ബിജെപിയെ രക്ഷിക്കാന്‍ മോദി വാരിയേഴ്സ് കളം നിറഞ്ഞു
മോദി വാരിയേഴ്സ്. പേരില്‍ തന്നെ യുദ്ധ പ്രഖ്യാപനമുണ്ടെന്ന് വ്യക്തം. ബിജെപിക്ക് വേണ്ടി 2019ല്‍ ഇലക്ഷനില്‍ സോഷ്യല്‍ മീഡിയ പ്രചരണം നടത്തുന്ന ടീമിന്‍റെ പേരാണ് മോദി വാരിയേഴ്സ്. കോടികള്‍ ചിലവഴിച്ചാണ് ഇത്തവണ സോഷ്യല്‍ മീഡിയ പ്രചരണം ഓരോ രാഷ്ട്രീയ പാര്‍ട്ടിയും നടത്തുന്നത്. മുമ്പില്‍ നില്‍ക്കുന്നത് ബിജെപി തന്നെ. 
2014ലെ പൊതു തിരഞ്ഞെടുപ്പിലാണ് ആദ്യമായി സോഷ്യല്‍ മീഡിയ ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെട്ടത്. ബിജെപിയായിരുന്നു അന്നും സോഷ്യല്‍ മീഡയിയിലൂടെയുള്ള പ്രചരണത്തില്‍ മുമ്പില്‍. 2014ല്‍ 15 കോടി പേര്‍ക്ക് മാത്രമാണ് ഇന്‍റര്‍നെറ്റ് സൗകര്യം നേരിട്ട് ലഭ്യമായിരുന്നത്. എന്നാല്‍ ഇന്ന് 56 കോടി ഇന്ത്യക്കാര്‍ക്ക് വിരല്‍തുമ്പില്‍ ഇന്‍റര്‍നെറ്റ് ലഭ്യമാണ്. 102 കോടി മൈബൈല്‍ കണക്ഷനുകളും ഇന്ത്യയിലുണ്ട്. 2014ല്‍ തന്നെ 140 ലോക്സഭാ മണ്ഡലങ്ങളെ സ്വാധീനിക്കാന്‍ സോഷ്യല്‍ മീഡിയക്ക് കഴിയുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. എന്നാലിന്ന് 360 ലോക്സഭാ മണ്ഡലങ്ങളെ സ്വാധീനിക്കാന്‍ സോഷ്യല്‍ മീഡിയക്ക് കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു.
സോഷ്യല്‍ മീഡയിയില്‍ എല്ലാ പാര്‍ട്ടികളും സജീവമാണെങ്കിലും മോദിക്ക് സൈബര്‍ ലോകത്തുള്ള മുന്‍തൂക്കമാണ് മറ്റുള്ള പാര്‍ട്ടികള്‍ക്ക് ഭീഷിണിയാകുന്നത്. 
ഒരു വട്ടംകൂടി മോദി, എന്‍റെ ആദ്യ വോട്ട് മോദിക്ക്, പ്രധാനമന്ത്രിയായി മോദി തുടങ്ങിയ മുദ്രാവാക്യങ്ങളുമായിട്ടാണ് മോദി വാരിയേഴ്സ് സോഷ്യല്‍ മീഡയയില്‍ നിറയുന്നത്. മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ വിവരിച്ചു കൊണ്ട് ഫൈവ് ഇയര്‍ ചലഞ്ച് എന്നൊരു ഹാഷ് ടാഗ് ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട് മോദി വാരിയേഴ്സ്.   
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക