Image

പ്രണവ് ചിത്രം 21ാം നൂറ്റാണ്ട് 25 റിലീസ് ചെയ്യും. പ്രതീക്ഷയുടെ അമിതഭാരം നല്‍കാതെ ഓഫിഷ്യല്‍ ട്രെയിലറെത്തി

Published on 22 January, 2019
പ്രണവ് ചിത്രം 21ാം നൂറ്റാണ്ട് 25 റിലീസ് ചെയ്യും. പ്രതീക്ഷയുടെ അമിതഭാരം നല്‍കാതെ ഓഫിഷ്യല്‍ ട്രെയിലറെത്തി

പേരിന്‍റെ സാമ്യത കൊണ്ട് മോഹന്‍ലാലിനെ താരരാജാവാക്കി മാറ്റിയ ആക്ഷന്‍ ചിത്രം ഇരുപതാംനൂറ്റാണ്ടിന്‍റെ നൊസ്റ്റാള്‍ജിയ സമ്മാനിക്കുന്നതാണ് പ്രണവ് മോഹന്‍ലാലിന്‍റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ചിത്രം ഈ വെള്ളിയാഴ്ച തീയറ്ററുകളിലെത്തും. എന്നാല്‍ ബിഗ് ബജറ്റ് ചിത്രമായിട്ടും വമ്പന്‍ മാര്‍ക്കറ്റിംഗിന് പുറകെ പോകാതെ സാധാരണ നിലയിലാണ് ഈ ചിത്രം തീയറ്ററുകളിലെത്തിക്കുന്നത്. പ്രണവിന്‍റെ കഴിഞ്ഞ ചിത്രം ആദിക്ക് വന്‍ ഹൈപ്പാണ് അണിയറക്കാര്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇത്തവണ അത്തരം ഹൈപ്പുകള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനില്ല. 
ആക്ഷന്‍ പ്രണയ ചിത്രമാണ് എന്ന ഉറപ്പിക്കുന്നതാണ് ചിത്രത്തിന്‍റെ ട്രെയിലര്‍. പ്രണവിന്‍റെ മികച്ച സംഘട്ടന രംഗങ്ങളുടെ ഭാഗങ്ങള്‍ ട്രെയിലറിലുണ്ട്. ഒപ്പം മനോഹരമായ ഗാനരംഗത്തിന്‍റെ ചില ഭാഗങ്ങളും. അരുണ്‍ ഗോപിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. 
ഇരുപതാംനൂറ്റാണ്ടില്‍ മോഹന്‍ലാലിനൊപ്പം വില്ലന്‍ കഥാപാത്രമായി തിളങ്ങിയത് സുരേഷ് ഗോപിയായിരുന്നു. പ്രണവിന്‍റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അതിഥി താരമായി സുരേഷ്ഗോപിയുടെ മകനെ എത്തിച്ചിട്ടുണ്ട് സംവിധായകന്‍ അരുണ്‍ ഗോപി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക