Image

ആട് ജീവിതം മരുഭൂമിയിലേക്ക്

Published on 22 January, 2019
ആട് ജീവിതം മരുഭൂമിയിലേക്ക്
മരുഭൂമിയില്‍ സമാനതകളില്ലാത്ത ജീവിതം കൊണ്ട് വായനക്കാരെ കരയിച്ച നജീബ് മുഹമ്മദിന്‍റെ കഥ വീണ്ടും മരുഭൂമിയിലേക്ക് എത്തുന്നു. ബെന്യാമിന്‍റെ വിഖ്യാത നോവലിന് സംവിധായകന്‍ ബ്ലസി ഒരുക്കുന്ന ചലച്ചിത്രാവിഷ്കാരത്തിന്‍റെ രണ്ടാം ഷെഡ്യൂളാണ് മരുഭൂമിയില്‍ ആരംഭിക്കുന്നത്. പൃഥ്വിരാജാണ് ചിത്രത്തില്‍ നജീബായി അഭിനയിക്കുന്നത്. നജീബിന്‍റെ കേരളത്തിലെ രംഗങ്ങള്‍ ചിത്രീകരിച്ചു കഴിഞ്ഞിരുന്നു. 
ജോര്‍ദാന്‍ ഈജിപ്ത് മൊറോക്കോ എന്നിവിടങ്ങളിലായിട്ടാണ്  അടുത്ത ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുക. നജീബ് മരുഭൂമിയില്‍ നയിച്ച ദയനീയ ജീവിതത്തിന്‍റെയും രക്ഷപെടലിന്‍റെയും കഥയാണ് ഇവിടെ ദൃശ്യവല്‍കരിക്കുക. 2020ല്‍ മാത്രമേ ചിത്രം റിലീസ് ചെയ്യാന്‍ സാധിക്കുകയുള്ളു എന്ന് സംവിധായന്‍ ബ്ലസി വ്യക്തമാക്കുന്നു. 
മലയാള സിനിമയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമായിരിക്കും ആടുജീവിതമെന്നാണ് സംവിധായകന്‍ പറയുന്നത്. മലയാളികള്‍ നൊമ്പരത്തോടെ വായിച്ച നോവലായിരുന്നു ആടുജീവിതം. നോവല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും നേടിയിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക