Image

വോട്ടിംഗ്‌ മെഷീന്‍ വിവാദം: സയിദ്‌ ഷൂജക്കെതിരെ എഫ്‌ഐആര്‍

Published on 23 January, 2019
വോട്ടിംഗ്‌ മെഷീന്‍ വിവാദം: സയിദ്‌ ഷൂജക്കെതിരെ എഫ്‌ഐആര്‍
ഡല്‍ഹി: 2014ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ്‌ മെഷീനില്‍ അട്ടിമറി നടന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയ അമേരിക്കന്‍ ഹാക്കര്‍ സയിദ്‌ ഷൂജയ്‌ക്കെതിരെ എഫ്‌ഐആര്‍. സംഭവത്തില്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നല്‍കിയ പരാതിയിന്മേല്‍ ഡല്‍ഹി പോലീസാണ്‌ എഫ്‌ഐആര്‍ രേഖപ്പെടുത്തിയത്‌.

ലണ്ടനില്‍ വെച്ച്‌ നടന്ന ഹാക്കത്തണിലാണ്‌ രാജ്യത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ്‌ മെഷീനില്‍ തിരിമറി നടത്തിയെന്ന വെളിപ്പെടുത്തലുമായി സയിദ്‌ ഷൂജ എന്ന ഹാക്കര്‍ രംഗത്തെത്തിയത്‌. ചില നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇത്തരത്തില്‍ അട്ടിമറി നടത്തിയിരുന്നുവെന്ന്‌ ഷൂജ വ്യക്തമാക്കിയിരുന്നു.

ബിജെപി നേതാവായിരുന്ന ഗോപിനാഥ്‌ മുണ്ടെയ്‌ക്ക്‌ ഇക്കാര്യം അറിയാമായിരുന്നുവെന്നും അദ്ദേഹത്തിന്റെ മരണം കൊലപാതകമായിരുന്നെന്നും ഹാക്കര്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ വോട്ടിംഗ്‌ മെഷീനില്‍ തിരിമറി നടന്നിട്ടില്ലെന്ന്‌ ആവര്‍ത്തിച്ച്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഹാക്കറുട വെളിപ്പെടുത്തലുകളെ പാടെ തള്ളിയിരുന്നു. ഇതിനു ശേഷമാണ്‌ കമ്മീഷന്‍ ഡല്‍ഹി പോലീസില്‍ അന്വേഷണം അവശ്യപ്പെട്ട്‌ പരാതി നല്‍കിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക