Image

റിട്ടേണ്‍ നല്‍കാന്‍ 21 ദിവസംകൂടി അനുവദിച്ചു; ഇല്ലെങ്കില്‍ നിയമ നടപടി

Published on 23 January, 2019
റിട്ടേണ്‍ നല്‍കാന്‍ 21 ദിവസംകൂടി അനുവദിച്ചു; ഇല്ലെങ്കില്‍ നിയമ നടപടി
നിങ്ങള്‍ ഇതുവരെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലെങ്കില്‍ ഇതാ 21 ദിവസംകൂടി അനുവദിച്ചിരിക്കുന്നു.
എന്നിട്ടും റിട്ടേണ്‍ നല്‍കിയില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് സര്‍ക്കാരിനെ ഉദ്ധരിച്ച്‌ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2018-19 അസസ്‌മെന്റ് വര്‍ഷം റിട്ടേണ്‍ നല്‍കാത്തവര്‍ക്കാണ് ഒരവസരം കൂടി അനുവദിച്ചിരിക്കുന്നത്.
2017-18 സാമ്ബത്തിക വര്‍ഷം വന്‍തുകയുടെ ഇടപാട് നടത്തിയവരില്‍ പലരും നികുതി റിട്ടേണ്‍ നല്‍കിയിട്ടില്ലെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് കണ്ടെത്തിയിരുന്നു. നോണ്‍ ഫയലേഴ്‌സ് മോണിറ്ററിങ് സിസ്റ്റംവഴിയാണ് ഇവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.
ഇതുവരെ ഫയല്‍ ചെയ്യാതിരുന്നതിന്റെ കാരണംകൂടി വ്യക്തമാക്കേണ്ടിവരും. തൃപ്തികരമെങ്കില്‍ റിട്ടേണ്‍ സ്വീകരിക്കും.
റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനും കാരണം ബോധിപ്പിക്കുന്നതിനും ആദായ നികുതി ഓഫീസുകളിലേയ്ക്ക് പോകേണ്ടതില്ല. അതിന് ഓണ്‍ലൈനില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക