Image

ഐ.എസ്‌ ബന്ധമാരോപിച്ച്‌ കൗമാരക്കാരനടക്കം ഒമ്പത്‌ പേര്‍ പിടിയില്‍

Published on 23 January, 2019
ഐ.എസ്‌ ബന്ധമാരോപിച്ച്‌ കൗമാരക്കാരനടക്കം ഒമ്പത്‌ പേര്‍ പിടിയില്‍
മുംബൈ: ഐ.എസ്‌. ബന്ധമാരോപിച്ച്‌ മഹാരാഷ്ട്രയില്‍ കൗമാരക്കാരനുള്‍പ്പെടെ 9 പേര്‍ അറസ്റ്റില്‍. മുഭ്ര, താനെ, ഔറംഗാബാദ്‌ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന്‌ ചൊവ്വാഴ്‌ചയാണ്‌ ഇവര്‍ അറസ്റ്റിലായത്‌. മഹാരാഷ്ട്ര എ.ടി.എസ്‌ ആണ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

കഴിഞ്ഞ കുറേ ആഴ്‌ചകളായി ഒമ്പതംഗ സംഘത്തെ പിന്തുടരുകയായിരുന്നുവെന്ന്‌ എ.ടി.എസ്‌.അറിയിച്ചു. അറസ്റ്റിലായവര്‍ക്കെതിരെ തെളിവുണ്ടെന്നും അവകാശപ്പെട്ടു.

പിടിക്കപ്പെട്ടവരില്‍ നിന്ന്‌ സ്‌ഫോടക വസ്‌തുക്കള്‍, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ്‌ െ്രെഡവ്‌, സിം കാര്‍ഡ്‌, ആസിഡ്‌ ബോട്ടില്‍ എന്നിവ പിടിച്ചെടുത്തതായും തീവ്രവാദ വിരുദ്ധ സേന അവകാശപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക