Image

കരിമണല്‍ ഖനനം; പ്രതിഷേധക്കാര്‍ സമരം നിര്‍ത്തി സര്‍ക്കാരുമായി സഹകരിക്കണമെന്ന് ഇ.പി.ജയരാജന്‍

Published on 23 January, 2019
കരിമണല്‍ ഖനനം; പ്രതിഷേധക്കാര്‍ സമരം നിര്‍ത്തി സര്‍ക്കാരുമായി സഹകരിക്കണമെന്ന് ഇ.പി.ജയരാജന്‍

ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തിവയ്ക്കാന്‍ കഴിയില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച്‌ ഇ.പി.ജയരാജന്‍.

പ്രതിഷേധിക്കുന്നവര്‍ സമരം നിര്‍ത്തി സര്‍ക്കാരുമായി സഹകരിക്കണമെന്നും കേരളത്തിന്റെ സമ്ബത്താണ് കരിമണലെന്നും അതുപയോഗിക്കാന്‍ പാടില്ലെന്ന് പറയുന്നത് കേരളത്തോട് കാണിക്കുന്ന ക്രൂരതയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ആലപ്പാട്ടുകാര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും സീ വാഷിങ് പുനരാരംഭിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുന്നുണ്ടെന്നും അങ്ങനെയുള്ള അവസ്ഥയില്‍ ഖനനം നിര്‍ത്തി കമ്ബനി പൂട്ടാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക