Image

26 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചു; അഷറഫിന് നവയുഗത്തിന്റെ യാത്രയയപ്പ്.

Published on 23 January, 2019
26 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചു; അഷറഫിന് നവയുഗത്തിന്റെ യാത്രയയപ്പ്.
അല്‍ ഹസ്സ: ഇരുപത്താറു വര്‍ഷം നീണ്ട സൗദി അറേബ്യയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്‌ക്കാരികവേദി മസറോയി യൂണിറ്റ് കമ്മിറ്റി അംഗം അഷറഫിന്, യൂണിറ്റ് കമ്മിറ്റിയും, ഹഫൂഫ് മേഖല കമ്മിറ്റിയും സംയുക്തമായി യാത്രയയപ്പ് നല്‍കി.

നവയുഗം മസറോയി യൂണിറ്റ് കമ്മിറ്റി ഓഫിസില്‍, യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് സമീറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ വെച്ച് ഹഫൂഫ് മേഖല സെക്രട്ടറി ഇ.എസ്.റഹീം തൊളിക്കോട്, നവയുഗത്തിന്റെ ഉപഹാരം അഷറഫിന് കൈമാറി. നവയുഗം നേതാക്കളായ സാജുദ്ദീന്‍, നാസര്‍ കൊല്ലം, സുരേഷ്, സുള്‍ഫിക്കര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

യാത്രയയപ്പ് യോഗത്തിന് നവയുഗം മസറോയി യൂണിറ്റ് രക്ഷാധികാരി ബദര്‍ കുളത്തപ്പുഴ സ്വാഗതവും, യൂണിറ്റ് സഹഭാരവാഹി അമീറുദ്ധീന്‍ നന്ദിയും പറഞ്ഞു.

തിരുവനന്തപുരം പനവൂര്‍ സ്വദേശിയായ അഷറഫ് അല്‍ ഹസ്സയില്‍ പെയിന്റിംഗ് തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു.നവയുഗം അല്‍ഹസ്സ മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം, നീണ്ട 26 വര്‍ഷത്തെ പ്രവാസം മതിയാക്കി, നാട്ടില്‍ കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിയ്ക്കാനാണ് തിരികെ പോകുന്നത്.

26 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചു; അഷറഫിന് നവയുഗത്തിന്റെ യാത്രയയപ്പ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക