Image

സൈന്യത്തില്‍ ഭിന്ന ലിംഗക്കാര്‍: ട്രമ്പിന്റെ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു

പി.പി. ചെറിയാന്‍ Published on 23 January, 2019
സൈന്യത്തില്‍ ഭിന്ന ലിംഗക്കാര്‍: ട്രമ്പിന്റെ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു
വാഷിങ്ടന്‍ ഡിസി: 2016 ല്‍ ഒബാമ ഭരണകൂടം ഭിന്നലിംഗക്കാര്‍ക്കായി മിലിട്ടറിയുടെ വാതില്‍ തുറന്നത് ജനുവരി 22 സുപ്രീം കോടതി വിധിയോടെ എന്നെന്നേക്കുമായി അടഞ്ഞു. സുപ്രീം കോടതിയുടെ 5 പേര്‍ ബാന്‍ ഉത്തരവിനെ അനുകൂലിച്ചപ്പോള്‍ 4 പേര്‍ എതിര്‍ത്തിരുന്നു.

2017 ജൂലൈയിലാണ് അമേരിക്കന്‍ പ്രസിഡന്റ് പ്രത്യേക ഉത്തരവിലൂടെ ഭിന്നലിംഗക്കാര്‍ക്ക് മിലിട്ടറി സര്‍വീസില്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
trans
ട്രംപിന്റെ തീരുമാനത്തെ ചോദ്യം ചെയ്തു രാജ്യത്തിന്റെ വിവിധ കോടതികളില്‍ ഫയല്‍ ചെയ്ത കേസ്സില്‍ ചില കോടതിയില്‍ സ്റ്റേ ഉത്തരവ് നല്‍കിയിരുന്നു.ഇന്നത്തെ സുപ്രീം കോടതി വിധിയോടെ ഇതുമായി ബന്ധപ്പെട്ട എല്ലാ കേസ്സുകളും ഇല്ലാതായി.

ട്രാന്‍സ് ജന്റര്‍ വിഭാഗത്തിന് മിലിട്ടറിയില്‍ പ്രവേശനം നല്‍കിയാല്‍ ഉണ്ടാകുന്ന ഭാരിച്ച ഇന്‍ഷ്വ റന്‍സ് ചിലവുകളും, ഭിന്നലിംഗമാറ്റം സംഭവിച്ചവര്‍ക്ക് മുടങ്ങാതെ കഴിക്കേണ്ട മരുന്നുകള്‍ക്കും ഖജനാവില്‍ നിന്നും വലിയ തുക മുടക്കേണ്ടി വരുമെന്നാണ് ബാന്‍ ഉത്തരവില്‍ നല്‍കിയിരുന്ന വിശദീകരണം.
സുപ്രീം കോടതി തീരുമാനം രാജ്യത്താകമാനം ഭിന്നലിംഗക്കാരുടെ എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ട്. ജനുവരി 22 ചൊവ്വാഴ്ച മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്ന് വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. 
Join WhatsApp News
Ha ha ! 2019-01-23 16:55:39
 ട്രംപിന് സുഖമായി ഇനി ഉറങ്ങാം . പിന്നിൽ നിന്ന് ഒരക്രമണം ഉണ്ടാകുമെന്ന് പേടിക്കണ്ട 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക