Image

കെ.എസ്‌.ആര്‍.ടി.സിയുടെ പിടിപ്പുകേടിന്‌ ജീവനക്കാര്‍ എന്തിന്‌ സഹിക്കണമെന്ന്‌ സുപ്രീംകോടതി

Published on 23 January, 2019
കെ.എസ്‌.ആര്‍.ടി.സിയുടെ പിടിപ്പുകേടിന്‌ ജീവനക്കാര്‍ എന്തിന്‌ സഹിക്കണമെന്ന്‌ സുപ്രീംകോടതി

കെ.എസ്‌.ആര്‍.ടി.സി മാനേജ്‌മെന്റിന്റെ പിടിപ്പുകേടിന്‌ ജീവനക്കാര്‍ എന്തിന്‌ സഹിക്കണമെന്ന്‌ സുപ്രീംകോടതി.

എം പാനല്‍ നിയമനം നടത്തുന്നത്‌ എന്തിനാണെന്നും കോടതി ചോദിച്ചു. കെ.എസ്‌.ആര്‍.ടി.സിയുടെ നഷ്ടത്തിന്റെ കാരണമെന്താണെന്ന്‌ അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി.

താല്‍കാലിക ജീവനക്കാരായ സമയത്തെ സേവന കാലാവധിയും പെന്‍ഷന്‌ പരിഗണിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെ.എസ്‌.ആര്‍.ടി.സി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ്‌ എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച്‌.

ഇതോടൊപ്പം സംസ്ഥാന സര്‍ക്കാറിനെ കക്ഷി ചേര്‍ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെ.എസ്‌.ആര്‍.ടി.സി സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചുകൊണ്ട്‌ സര്‍ക്കാരിനെ കക്ഷിചേര്‍ത്തു.

മാസം 110 കോടി രൂപയുടെ നഷ്ടത്തിലാണ്‌ സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും ഹൈകോടതി വിധി നടപ്പാക്കിയാല്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും സത്യവാങ്‌മൂലത്തില്‍ കെ.എസ്‌.ആര്‍.ടി.സി ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്നലെ സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കണക്കുകളില്‍ കൃത്യത വേണമെന്നും കാര്യങ്ങള്‍ സുതാര്യമായിരിക്കണമെന്നും കോടതി കെ.എസ്‌ആര്‍.ടിസിക്ക്‌ താക്കീത്‌ നല്‍കിയിരുന്നു.

എം പാനലുകാരെ മാറ്റിനിര്‍ത്തിയിട്ടും കെ.എസ്‌.ആര്‍.ടി.സി. സുഗമമായി ഓടുന്നില്ലേ എന്നും കോടതി ചോദിച്ചിരുന്നു. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസ്‌ പരിഗണിക്കവേയാണ്‌ കോടതിയുടെ പരാമര്‍ശം.

അതേസമയം, കെ.എസ്‌.ആര്‍.ടി.സിയില്‍ നിന്ന്‌ പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റിന്‌ മുന്നില്‍ നടത്തുന്ന സമരം മൂന്നാം ദിവസവും തുടരുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക