Image

അമൃതാനന്ദമയി ആര്‍.എസ്.എസ് വക്കാലത്തെടുത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.മുരളീധരന്‍

Published on 23 January, 2019
അമൃതാനന്ദമയി ആര്‍.എസ്.എസ് വക്കാലത്തെടുത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.മുരളീധരന്‍

സംഘപരിവാര്‍ വേദിയിലെത്തി ശബരിമല പ്രക്ഷോഭത്തിന് ഊര്‍ജ്ജം പകര്‍ന്നപ്പോഴും അമൃതാനന്ദമയിയെ വിമര്‍ശിക്കാന്‍ മടിച്ചു നില്‍ക്കുകയായിരുന്നു ഇടതുപക്ഷം പോലും. അമൃതാനന്ദമയിയുടെ വിശ്വാസി സമൂഹത്തിന്‍റെ വോട്ട് തന്നെ പ്രധാനം. ആള്‍ദൈവങ്ങളെ തുറന്നെതിര്‍ക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക് പോലും അമൃതാനന്ദമയിയെ വിമര്‍ശിക്കാന്‍ അല്പം ഭയമാണ്. എന്നാല്‍ ആദ്യമായി ഒരു പൊതുചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അമൃതാനന്ദമയി ആര്‍.എസ്.എസ് വേദിയിലെത്തുമ്പോള്‍ അത് രാഷ്ട്രീയമായി വിമര്‍ശിക്കപ്പെടേണ്ടതുണ്ട് എന്ന തിരിച്ചറവ് കേരള രാഷ്ട്രീയത്തിന് നല്‍കുകയാണ് കെ.മുരളീധരന്‍. 
അമൃതാനന്ദമയിയുടെ പ്രസംഗം അമ്പലപ്പുഴ പാല്‍പ്പായിസം പോലെയാണ്. പക്ഷെ സംഘപരിവാറെന്ന കോളാമ്പിയില്‍ ഒഴിച്ചപ്പോള്‍ പ്രസംഗത്തിന്‍റെ പ്രസക്തി പോയെന്നുമാണ് കെ.മുരളീധരന്‍ പറഞ്ഞത്. തൃശൂരില്‍ യുഡിഎഫിന്‍റെ ഉപരോധ സമരത്തിനിടെയായിരുന്നു കെ.മുരളീധരന്‍റെ കടുത്ത വിമര്‍ശനം. സംഘപരിവാര്‍ വേദിയില്‍ എത്തിയ കാര്യത്തില്‍ അമൃതാനന്ദമയി കൂറെക്കൂടി ജാഗ്രത കാണിക്കേണ്ടിയിരുന്നു എന്നായിരുന്നു കെ.മുരളീധരന്‍റെ വിമര്‍ശനം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക