Image

മമ്മുട്ടിയുടെ തെലുഗു ചിത്രം 'യാത്ര' ഫെബ്രുവരി 8-നു തീയറ്ററില്‍

Published on 23 January, 2019
മമ്മുട്ടിയുടെ തെലുഗു ചിത്രം 'യാത്ര' ഫെബ്രുവരി 8-നു തീയറ്ററില്‍
തെലുഗു ജനതയുടെ മനം കവര്‍ന്ന മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിത കഥ ചിത്രീകരിക്കുന്ന 'യാത്ര' ഫെബ്രുവരി -7നു അമേരിക്കയില്‍ റിലീസ് ചെയ്യുന്നു. മമ്മൂട്ടി നായകനായ ചിത്രം വലിയ വിജയം നേടുമെന്നു കരുതപ്പെടുന്നു.
നാനാവിധത്തില്‍ തകര്‍ച്ചയെ നേരിട്ടു കൊണ്ടിരുന്ന ആന്ധ്രയില്‍ 2004-ലെ തെരെഞ്ഞെടുപ്പില്‍ റെഡ്ഡിയൂടെ ഒറ്റയാളുടെ ശ്രമഫലമായാണു കോണ്‍ഗ്രസ് പാര്‍ട്ടി അസംബ്ലിയിലേക്കു വന്‍ വിജയം നേടിയത്. അതിനു പുറമെ ആന്ധ്രയില്‍ നിന്നു ലഭിച്ച് ലോക്‌സഭാ സീറ്റുകളാണു മന്മോഹന്‍ സിംഗിന്റെ നേത്രുത്വത്തിലുള്ള ഗവണ്മെന്റിനു ശക്തി പകര്‍ന്നത്.
ഈ നേട്ടം കൈവരിച്ചത് സംസ്ഥാനമൊട്ടകെ മാസങ്ങളോളം നീണ്ട പദയാത്രയിലൂടെയാണ്. ഈ പദയാത്രയുടെ പചാത്തലത്തിലാണു70 എം.എം. എന്റര്‍ടെയിന്മെന്റ്‌സിന്റെ വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ചിത്രം ഒരുക്കിയിരിക്കുന്നത്. മഹി വി. രാഘവ് ആണു സംവിധായകന്‍. നേരത്തെ അംബേദ്കറായി മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്.
ഇത്രയേറെ ജനകീയനായ മുഖ്യമന്ത്രി ചെറുവിമാനത്തില്‍ സഞ്ചരിക്കവെ വിമാനം തകര്‍ന്നു മരിക്കുകയായിരുന്നു.
റെഡ്ഡിയുടെ പുത്രന്‍ ജഗന്‍ മോഹന്‍ റെഡ്ഡി സ്ഥാപിച്ച വൈ.എസ്. ആര്‍ കോണ്‍ഗ്രസ് വൈകാതെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വന്വിജയം നേടുമെന്നാണു കരുതുന്നത്.
മമ്മുട്ടിയുടെ തെലുഗു ചിത്രം 'യാത്ര' ഫെബ്രുവരി 8-നു തീയറ്ററില്‍മമ്മുട്ടിയുടെ തെലുഗു ചിത്രം 'യാത്ര' ഫെബ്രുവരി 8-നു തീയറ്ററില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക