Image

വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക് മഹോത്സവം ഭക്തി നിര്‍ഭരമായി ആഘോഷിച്ചു

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 23 January, 2019
വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക് മഹോത്സവം ഭക്തി നിര്‍ഭരമായി ആഘോഷിച്ചു
ന്യൂയോര്‍ക്ക് :വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക് മഹോത്സവം ഭക്തി നിര്‍ഭരവും ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ ആഘോഷിച്ചു .അങ്ങനെ ഈ വര്‍ഷത്തെ അറുപത് ദിവസം നീണ്ടു നിന്ന മണ്ഡല മകരവിളക്ക് ഉത്സവത്തിനും പരിസമാപ്തി ആയി .മകരവിളക്ക് ദര്‍ശിക്കാന്‍ നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്.

ഗുരു സ്വാമി പാര്‍ത്ഥസാരഥി പിള്ള, ക്ഷേത്ര മേല്‍ശാന്തി ബ്രന്മശ്രീ കേസരി , മറ്റ് ആചാര്യ വൃന്ദങ്ങളുടെയും, വാസ്റ്റിന്റെ ഭാര വാഹികളുടെയും നേതൃത്വത്തില്‍ നടന്ന മകരവിളക്ക് മഹോത്സവവും ദീപാരാധനയും ഭക്തര്‍ക്ക് ശബരിമലയില്‍ എത്തിയ പ്രതീതി ഉളവാക്കി .തിരുവാഭരണ വിഭൂഷിതനായ ശ്രീ അയ്യപ്പനെ കണ്ടു വണങ്ങുവാന്‍ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഭക്തര്‍.

രാവിലെ അയപ്പ സുബ്രഭാതതോടെ ആരംഭിച്ച മകരവിളക്ക് മഹോത്സവം ഉഷ പൂജക്കും അയ്യപ്പനുട്ടിനും, പബസദ്യകും ശേഷം ഇരുമുടി പൂജ സമരംഭിച്ചു. ഇരുമുടിയെന്തിയ അയ്യപ്പന്മാര്‍ താലപൊലിയുടെ അകമ്പടിയോടെ ശരണം വിളിയോടെ ക്ഷേത്രീ വലംവെച്ച് ക്ഷേത്രതിനുള്ളില്‍ പ്രവേശിചപ്പോള്‍ ശരണ മന്ത്രത്താല്‍ മുഖരിതമായിരുന്നുക്ഷേത്രീ .

ഭക്തരുടെ ശരണം വിളിയില്‍ മകരവിളക്ക് സമയത്തെ സന്നിധാന അന്തരീക്ഷം തന്നെ വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ പുഅനര്‍ജ്ജനിച്ചു .അയ്യപ്പന് പ്രിയമായ നെയ്യഭിഷേകമായപ്പോള്‍ അന്തരീക്ഷം ശരണ ഘോഷ പ്രഭയില്‍ മുഖരിതമായി . അതിന് ശേഷം ഷഷ്ടാഭിഷേകങ്ങള്‍ ഓരോന്നായി നടത്തി. ഭഗവാന്‍ അയ്യപ്പ സ്വാമിയുടെ ചൈതന്യം കളിയാടിയ ദീപാരാധന ഭക്തര്‍ക്ക് ആനന്ദം ഉളവാക്കി അതിനു ശേഷം നടന്ന പുഷ്പാര്‍ച്ചനയില്‍ എല്ലാ അയ്യപ്പ ഭക്തരും ഭക്തി നിര്‍ഭ്രരമയി പങ്കെടുത്തു.

ഗുരു സ്വാമി പാര്‍ത്ഥസാരഥിപിള്ളയും സംഘവും ഹരിവരാസനം പാടവേ മേല്‍ശാന്തി ദിപങ്ങള്‍ ഓരോന്നായി അണച്ച് ഭഗവാനെ ഉറക്കി നട അടച്ചു വീണ്ടും ഒരു കാത്തിരുപ്പ് .ഇനിയൊരു മണ്ഡലകാലത്തിന്റെ വരവിനായി മാളികപ്പുറത്തമ്മ കന്നി അയ്യപ്പനെ കാത്തിരിക്കുന്നത് പോലെ .

മകരസംക്രാന്തി ദിനമായ ജനുവരി 14 ന് വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രം പുതിയതായി വാങ്ങിയ അയ്യപ്പ ക്ഷേത്രത്തിലേക്കു മാറ്റി പ്രതിഷ്ഠ നടത്തി(606 Halstead Ave, Mamaroneck, NY)  എല്ലാ ശനിയഴിച്ചയും ശനി പുജയും, എല്ലാദിവസവും ജന്മനക്ഷ്ത്ര പുജകളും മറ്റു പൂജകളും ഉണ്ടയിരുക്കുന്നതാണ്.

ഗുരു സ്വാമി പാര്‍ത്ഥസാരഥിപിള്ള,സെക്രട്ടറി ചന്ദ്രന്‍ താഴയില്‍ ,ചെയര്‍മ്മാന്‍ രാജന്‍ നായര്‍ , ട്രഷര്‍ രുക്മണി നായര്‍ , വൈസ് പ്രസിഡന്റ് ജയശ്രീ ജോഷി , പദ്മജ പ്രേം ,ഗണേഷ് നായര്‍, രഞ്ജിത് , ജോഷി നാരായണന്‍ ,രാധാകൃഷ്ണന്‍.പി.കെ ,ബാബു നായര്‍ , ഡോ.പ്രേം ,സഹൃദയ പണിക്കര്‍, ഡോ. രാമചന്ദ്രന്‍ നായര്‍ ,സന്‍ജിവ് നായര്‍,അപ്പുകുട്ടന്‍ പിള്ള , , പുരുഷോത്തമന്‍ , സുരേന്ദ്രന്‍ നായര്‍ ,ഡോ. എ.കേ.ബി. പിള്ള , ജനാര്‍ധനനന്‍ തോപ്പില്‍ , ദീപന്‍ മഹാലിംഗം , രാമദാസ് കൊച്ചുപറംബില്‍ , ഡോ.സുവര്‍ണ്ണ,തങ്കമണി പിള്ള ,വിജയമ്മ നായര്‍ ,ഷയില നായര്‍ ,ശമള ചന്ദ്രന്‍ , ലളിത, ഗുണപാലന്‍, സെന്തില്‍ , സബിത, ഗീത , പ്രേമ ഐയര്‍ ,പ്രവീണ്‍ , മനോജ് നബിയാര്‍ തുടങ്ങി നിരവധി ആളുകള്‍ വാസ്റ്റിന്റെ സാരഥികളായി എല്ലാ ക്രമീകരണങ്ങള്‍ക്കും നേതൃത്വം വഹിച്ചു .
വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക് മഹോത്സവം ഭക്തി നിര്‍ഭരമായി ആഘോഷിച്ചുവെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക് മഹോത്സവം ഭക്തി നിര്‍ഭരമായി ആഘോഷിച്ചുവെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക് മഹോത്സവം ഭക്തി നിര്‍ഭരമായി ആഘോഷിച്ചുവെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക് മഹോത്സവം ഭക്തി നിര്‍ഭരമായി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക