Image

ലോകത്തിലെ ഏറ്റവും വലിയ പ്രോലൈഫ് മാര്‍ച്ചില്‍ അമേരിക്കന്‍ മലയാളി കത്തോലിക്കാര്‍ ധാരാളം

ജോസ് മാളേയ്ക്കല്‍ Published on 23 January, 2019
ലോകത്തിലെ ഏറ്റവും വലിയ പ്രോലൈഫ് മാര്‍ച്ചില്‍ അമേരിക്കന്‍ മലയാളി കത്തോലിക്കാര്‍ ധാരാളം
വാഷിംഗ്ടണ്‍ ഡി.സി.: 2019 ജനുവരി 18 വെള്ളിയാഴ്ച്ച വാഷിംഗ്ടണ്‍ ഡി.സി. അക്ഷരാര്‍ത്ഥത്തില്‍ ഒരു ജനസമുദ്രമായി മാറി. ചരിത്രപ്രസിദ്ധമായ ജീവന്‍ രക്ഷാമാര്‍ച്ചിന്റെ അലയൊലികള്‍ രാജ്യതലസ്ഥാനത്ത് മാറ്റൊലികൊണ്ട ദിനം. ലോകത്തിലെ ഏറ്റവും ബൃഹത്തായ ജീവന്‍ സംരക്ഷണറാലിയില്‍ മുതിര്‍ന്നവരും, കുട്ടികളും, വൈദികരും, സന്യസ്തരും, വൈദിക മേലധ്യക്ഷന്മാരും, ഭിന്നശേഷിക്കാരായ കുട്ടികളും, കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും ഉള്‍പ്പെടെ വലിയൊരു ജനാവലി പങ്കെടുത്തു.

മനുഷ്യജീവന്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള വാര്‍ഷിക പ്രോലൈഫ് മാര്‍ച്ചിന്റെ 46ാം വാര്‍ഷികമായിരുന്നു 2019 ജനുവരി 18 ന് വാഷിംഗ്ടണ്‍ ഡി.സി.യില്‍ നടന്നത്. ശൈത്യകാലതണുപ്പിനെ പ്രതിരോധിçന്നതിനായി പല ലേയറുകളായി വസ്ത്രം ധരിച്ച് വര്‍ദ്ധിത ആവേശത്തോടെ, കയ്യില്‍ ജീവന്റെ മഹത്വം ഉത്‌ഘോഷിക്കുന്ന പ്ലാക്കാര്‍ഡുകളും പിടിച്ച് കൊച്ചുæട്ടികള്‍ മുതല്‍ സീനിയര്‍ സിറ്റിസണ്‍സ് വരെ, വൈദികവിദ്യാര്‍ത്ഥികള്‍, വൈദികര്‍, സന്യസ്തര്‍ മുതല്‍ വൈദിക മേലധ്യക്ഷന്മാര്‍വരെ മാര്‍ച്ചില്‍ അണിനിരന്നു. നടക്കാന്‍വയ്യാത്ത
കുഞ്ഞുങ്ങളെ സ്‌ട്രോളറില്‍ ഇരുത്തി മാതാപിതാക്കളും, ബന്ധുജനങ്ങളും പ്രോലൈഫ് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി റാലിയില്‍ പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷത്തേതുപോലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് വൈറ്റ്ഹൗസിലെ റോസ് ഗാര്‍ഡനില്‍നിന്നുകൊണ്ട് സാറ്റ്‌ലൈറ്റ് വീഡിയോവഴി മാര്‍ച്ചിനെ അഭിസംബോധന ചെയ്തു സംസാരിച്ചത് അണികളില്‍ ആവേശം പകര്‍ത്തി. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പ്രോലൈഫേഴ്‌സിനെ വിസ്മയിപ്പിച്ചുകൊണ്ട് മുന്‍കൂട്ടി അറിയിക്കാതെ മാര്‍ച്ചില്‍ ഭാര്യാസമേതം പങ്കെടുത്തു അണികള്‍ക്ക് ആവേശം പകര്‍ന്നു.

ചരിത്രപ്രസിദ്ധമായ മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയോടനുബന്ധിച്ച് അമലോല്‍ഭവമാതാവിന്റെ നാമത്തിലൂള്ള നാഷണല്‍ ബസിലിക്കയില്‍ നടന്ന ദിവ്യബലിയില്‍ ഫിലാഡല്‍ഫിയാ അതിരൂപതയില്‍നിìള്ള ബിഷപ്പുമാര്‍ക്കൊപ്പം ഫിലഡല്‍ഫിയ സെ. തോമസ് സീറോമലബാര്‍ ഫോറോനാ ദേവാലയവികാരിയും, ഫിലഡല്‍ഫിയ പ്രോലൈഫ് ടീമിന്റെ ലീഡറുമായ റവ. ഫാ. വിനോദ് ജോര്‍ജ് മഠത്തിപ്പറമ്പില്‍ കാര്‍മ്മികനായി.

മലയാളികത്തോലിക്കരെ പ്രതിനിധീകരിച്ച് ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ കത്തോലിക്കാരൂപതാ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തിëവേണ്ടി ഫാമിലി അപ്പസ്തലേറ്റ് ഡയറക്ടര്‍ റവ. ഫാ. പോള്‍ ചാലിശേരി ‘മാര്‍ച്ച് ഫോര്‍ ലൈഫി’ല്‍ പങ്കെടുത്ത് അണികള്‍ക്കാവേശം നല്‍കി. ചിക്കാഗൊ സീറോമലബാര്‍, വടക്കേ അമേരിക്കയിലെ സീറോ മലങ്കര എന്നീ രൂപതകളുടെ പിന്തുണയോടെ ജീസസ് യൂത്ത് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രൂപതയിലെ ‘4ലൈഫ്’ മിനിസ്ട്രി വോളന്റിയര്‍മാരും ആവേശപൂര്‍വം റാലിയില്‍ സംബന്ധിച്ചു. ‘4ലൈഫ്’ മിനിസ്ട്രി രൂപീകരണത്തോടുകൂടിയാണ് ദേശീയതലത്തിലെ ഏറ്റവും വലിയ പ്രോലൈഫ് മുന്നേറ്റമായ ‘മാര്‍ച്ച് ഫോര്‍ ലൈഫി’ല്‍ പങ്കെടുക്കാന്‍ മലയാളി കത്തോലിക്കര്‍ മുന്നിട്ടിറങ്ങിയത്.

കൂടാതെ വിവിധ അമേരിക്കന്‍ പാരീഷുകളില്‍നിന്നും, കാത്തലിക് സ്കൂളുകളില്‍നിന്നും, മതബോധനസ്കൂളുകളില്‍നിന്നും, വൈദികസെമിനാരികളില്‍നിന്നുമായി ധാരാളം ആള്‍ക്കാര്‍ ചാര്‍ട്ടേര്‍ഡ് ബസുകളിലായി തലസ്ഥാനത്ത് എത്തിചേര്‍ന്ന് ജീവന്റെ മഹത്വം ഉത്‌ഘോഷിച്ചുകൊണ്ട് കൊച്ചു ഗ്രൂപ്പുകളായി ജാഥയില്‍ പങ്കുചേര്‍ന്നു. ഫിലാഡല്‍ഫിയാ അതിരൂപതയുടെ കീഴിലുള്ള സെ. ചാള്‍സ് ബൊറോമിയോ സെമിനാരി, വിവിധ ഇടവകകള്‍, തീര്‍ത്ഥാടനകേന്ദ്രങ്ങള്‍, കന്യാസ്ത്രിമഠങ്ങള്‍ എന്നിവിടങ്ങളില്‍നിന്നായി നൂറുകണക്കിന് വൈദികരും, കന്യാസ്ത്രിമാരും, അല്‍മായരും, പ്രോലൈഫ് പ്രവര്‍ത്തകരും, അനുഭാവികളും ജീവന്‍ രക്ഷാമാര്‍ച്ചില്‍ തോളോടു തോള്‍ ചേര്‍ന്നു.

ഫിലാഡല്‍ഫിയാ സീറോമലബാര്‍ ഫൊറോനാപള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, മതബോധനസ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, ട്രസ്റ്റി ജോസ് തോമസ്, മതാധ്യാപകരായ മെര്‍ലിന്‍ അഗസ്റ്റിന്‍, മഞ്ജു ചാക്കോ, ജാസ്മിന്‍ ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ സണ്ടേ സ്കൂള്‍ കുട്ടികളും, യുവജനങ്ങളും, അധ്യാപകരും, ഇടവകജനങ്ങളും, മരിയന്‍ മദേഴ്‌സും ഉള്‍പ്പെടെ 50 ലധികം പ്രോലൈഫ് വോളന്റിയേഴ്‌സ് മാര്‍ച്ചില്‍ ആവേശപൂര്‍വം പങ്കെടുത്തു. പെന്‍സില്‍വേനിയാ ഹെര്‍ഷി സീറോമലബാര്‍ മിഷന്‍, ഫിലാഡല്‍ഫിയാ സെ. ജൂഡ് സീറോമലങ്കര ദേവാലയം, ഫിലാഡല്‍ഫിയാ സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ മിഷന്‍, സൗത്ത് ജേഴ്‌സി സെ. ജൂഡ് സീറോമലബാര്‍ ഇടവക, ഡെലവെയര്‍ സീറോമലബാര്‍ മിഷന്‍, ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ എന്നിവിടങ്ങളില്‍നിന്നും ധാരാളം പ്രോലൈഫ് പ്രവര്‍ത്തകരും, 4ലൈഫ് മിനിസ്റ്റ്രി വോളന്റിയേഴ്‌സും റാലിയില്‍ പങ്കെടുത്ത് മëഷ്യജീവന്റെ മഹത്വം ഉത്‌ഘോഷിച്ചു.

കഴിഞ്ഞ 46 വര്‍ഷങ്ങളായി ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ എന്ന പേരിലറിയപ്പെടുന്ന ജീവന്‍ സംരക്ഷണറാലി സമാധാനപരമായി വാഷിംഗ്ടണ്‍ ഡി.സി.യില്‍ നടന്നുവരുന്നു. അമേരിക്കയുടെ നാനാഭാഗങ്ങളില്‍നിന്നായി എത്തിച്ചേര്‍ന്ന ലക്ഷക്കണക്കിë പ്രോലൈഫ് പ്രവര്‍ത്തകരും, വോളന്റിയര്‍മാരും, അëഭാവികളും ജീവന്റെ സംരക്ഷണത്തിനായി ഒത്തുകൂടിയത് മഹത്തായ ഒരുലക്ഷ്യത്തിനുവേണ്ടിയാണ്. ജീവന്റെ സംരക്ഷണത്തിëം, കുടുംബമൂല്യങ്ങളുടെ പോഷണത്തിനും ഊന്നല്‍നല്‍കി നടത്തപ്പെടുന്ന മാര്‍ച്ച് ഫോര്‍ ലൈഫ് അമേരിക്കയിലെന്നല്ല, ലോകത്തിലെതന്നെ ഏറ്റവും വലിയ പ്രോലൈഫ് റാലിയാണ്.

1973 ജനുവരി 22 ലെ യു. എസ്. സുപ്രീം കോടതിയുടെ (1973 Roe v. Wade and Doe v. Bolton Decision) സുപ്രധാനമായ വിധിയിലൂടെ അമേരിക്കയില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കിയതിനെതുടര്‍ന്ന് അതു റദ്ദുചെയ്ത് ഗര്‍ഭസ്ഥശിശുവിനെ ഭ്രൂണാവസ്ഥയില്‍ നശിപ്പിക്കുന്ന നടപടിക്കറുതിവരുത്താന്‍ ജീവന് വിലകല്‍പ്പിക്കുന്ന എല്ലാ മëഷ്യ സ്‌നേഹികളും വര്‍ണ, വര്‍ഗ, സ്ത്രീപുരുഷഭേദമെന്യേ കൈകോര്‍ക്കുന്ന അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ മാര്‍ച്ച് ആണ് വെള്ളിയാഴ്ച്ച വാഷിംഗ്ടണ്‍ ഡി. സി.യില്‍ അരങ്ങേറിയത്. 1974 മുതല്‍ എല്ലാവര്‍ഷവും ജനുവരി മാസം 22 നോടടുത്തുവരുന്ന വീക്കെന്‍ഡില്‍ നടത്തപ്പെടുന്ന പ്രോലൈഫ് റാലി വാഷിംഗ്ടണ്‍ കൂടാതെ ചിക്കാഗോ, ലോസ് ആഞ്ചലസ് തുടങ്ങി മറ്റു പല അമേരിക്കന്‍ സിറ്റികളിലും അരങ്ങേറുന്നുണ്ട്.

ഗര്‍ഭസ്ഥശിശു മാതാവിന്റെ ഉദരത്തില്‍ ജീവന്റെ തുടിപ്പുമായി കുതികുന്നതു മുതല്‍ സ്വാഭാവികമായി ആ ജീവന്‍ നശിക്കുന്നതുവരെ മനുഷ്യജീവന്‍ വളരെ പരിപാവനവും, വിലമതിക്കാനാവാത്തതുമാണെന്നും, വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അതു സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും വിളിച്ചോതിക്കൊണ്ടായിരുന്നു പ്രോലൈഫ് പ്രവര്‍ത്തകരും, അനുഭാവികളും സമാധാനപരമായി റാലിയില്‍ പങ്കെടുത്തത്.

12 മണിക്കാരംഭിച്ച ബഹുജനമാര്‍ച്ച് കോണ്‍സ്റ്റിറ്റിയൂഷന്‍ അവന്യൂവില്‍ കൂടി സഞ്ചരിച്ച് സുപ്രീം കോടതി വളപ്പില്‍ സമാപിച്ചു. പ്രോലൈഫ് മുദ്രാവാക്യങ്ങളും, ബഹുവര്‍ണ പോസ്റ്ററുകളും, ബാനറുകളും, ഉച്ചഭാഷിണിയും, പാട്ടും, നടത്തവുമെല്ലാം മാര്‍ച്ചിന് കൊഴുപ്പേകുന്നതോടൊപ്പം മാര്‍ച്ചുകാര്‍ക്ക് ആവേശവും പകര്‍ന്നു.

“Unique from Day One: Pro-Life is Pro Science” എന്നതായിരുന്നു ഈ വര്‍ഷത്തെ മാര്‍ച്ച് ഫോര്‍ ലൈഫിന്റെ ആപ്തവാക്യം. ഗര്‍ഭസ്ഥശിശു മാതാവിന്റെ ഉദരത്തില്‍ ജീവന്റെ തുടിപ്പുമായി æതിçന്നതു മുതല്‍ സ്വാഭാവികമായി ആ ജീവന്‍ നശിക്കുന്നതുവരെ മëഷ്യജീവന്‍ വളരെ പരിപാവനവും, വിലമതിക്കാനാവാത്തതുമാണെന്നും, വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അതു സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും വിളിച്ചോതിക്കൊണ്ട് ആയിരക്കണക്കിനു പ്രോലൈഫ് പ്രവര്‍ത്തകരും, അനുഭാവികളും സമാധാനപരമായി റാലിയില്‍ പങ്കെടുത്തു.
ഫോട്ടോ: ജോസ് തോമസ്
ലോകത്തിലെ ഏറ്റവും വലിയ പ്രോലൈഫ് മാര്‍ച്ചില്‍ അമേരിക്കന്‍ മലയാളി കത്തോലിക്കാര്‍ ധാരാളം ലോകത്തിലെ ഏറ്റവും വലിയ പ്രോലൈഫ് മാര്‍ച്ചില്‍ അമേരിക്കന്‍ മലയാളി കത്തോലിക്കാര്‍ ധാരാളം ലോകത്തിലെ ഏറ്റവും വലിയ പ്രോലൈഫ് മാര്‍ച്ചില്‍ അമേരിക്കന്‍ മലയാളി കത്തോലിക്കാര്‍ ധാരാളം ലോകത്തിലെ ഏറ്റവും വലിയ പ്രോലൈഫ് മാര്‍ച്ചില്‍ അമേരിക്കന്‍ മലയാളി കത്തോലിക്കാര്‍ ധാരാളം
Join WhatsApp News
To Stop Abortion 2019-01-23 22:32:43
VASECTOMY for Men – why not!
Male Vasectomy is 99% proof & is the best way to stop Abortion.
So men who are not hypocrites go and ......off.
andrew
ബിഷപ്പ് ഗോണേറിയാമാർസിഫിലിസ് 2019-01-23 22:59:44
അതിന്റെയൊന്നും ആവശ്യമില്ലല്ലോ അത്രയോസ് .  കത്തോലിക്ക അച്ചന്മാർ പ്രൊ ലൈഫ് ആയതുകൊണ്ടാണല്ലോ സ്ത്രീകളുമായി ബന്ധപെടാതെ  പുരുഷന്മാരുമായി ബന്ധപ്പെടുന്നത് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക