Image

മനോജ് നെല്ലിയാട്ട് ശ്യാമളന്‍ വീണ്ടും ഹോളിവുഡിന്റെ നിറുകയില്‍ (പകല്‍കിനാവ്: ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 24 January, 2019
മനോജ് നെല്ലിയാട്ട് ശ്യാമളന്‍ വീണ്ടും ഹോളിവുഡിന്റെ നിറുകയില്‍ (പകല്‍കിനാവ്: ജോര്‍ജ് തുമ്പയില്‍)
മനോജ് നെല്ലിയാട്ട് ശ്യാമളന്‍ വീണ്ടും സിനിമാ പ്രേമികള്‍ക്ക്
ഹരമാകുന്നു. സിക്‌സ്ത് സെന്‍സ് എന്ന 1999ലെ ചിത്രത്തിലൂടെ ഹോളിവുഡ്
കീഴടക്കിയ മനോജ് പിന്നീടങ്ങോട്ട് പരാജയങ്ങള്‍
ഏറ്റുവാങ്ങുകയാണുണ്ടായത്. ദി ലാസ്റ്റ് എയര്‍ബെന്‍ഡര്‍(2010), ലേഡി ഇന്‍
ദി വാട്ടര്‍ (2006), പ്രെയിംഗ് വിത് വാട്ടര്‍ (1992), ആഫ്റ്റര്‍
എര്‍ത്(2013), ദി ഹാപ്പനിംഗ്(2008), വൈസ് എവേയ്ക്ക് (1998),
സൈന്‍സ്(2002) എന്നീ പടങ്ങളൊക്ക ബോക്‌സ് ഓഫീസില്‍ തകര്‍ന്ന ചരിത്രമാണ് രേഖപ്പെടുത്തിയത്.

ഈയാഴ്ച പുറത്തിറങ്ങിയ ഗ്ലാസ്സ് എന്ന സസ്‌പെന്‍സ് ത്രില്ലര്‍
ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ
സസ്‌പെന്‍സ് അവസാനം വരെ നിലനിര്‍ത്തുക മാത്രമല്ല, അത് ചിത്രീകരിച്ച
രീതികളും ഏറെ പ്രശംസ ഏറ്റുവാങ്ങുന്നു. താനാണ് സൂത്രധാരകത്വത്തിന്റെ
തമ്പുരാനെന്നും ട്വിസ്റ്റുകളുടെ രാജാവെന്നും മനോജ് അരക്കിട്ടുറപ്പിക്കുന്ന ചിത്രം കൂടിയാണ് ഗ്ലാസ്സ്.

ഇന്ത്യന്‍ വംശജനായ ശ്യാമളന്റെ ത്രില്ലര്‍ സിനിമ -ഗ്ലാസ്സ് അക്ഷരാര്‍ഥത്തില്‍
തിയേറ്ററുകളെ ഇളക്കിമറിക്കുകയാണ്. ഹോളിവുഡിന്റെ നിലവിലുള്ള
നിയമങ്ങളെ ലംഘിച്ചുകൊണ്ടുള്ള ശ്യാമളന്റെ യാത്ര ഗ്ലാസിലൂടെ പുതിയ
ഉയരങ്ങള്‍ തേടുകയാണ്.

ഞാനാണ് യഥാര്‍ഥ സൂത്രധാരന്‍', ഗ്ലാസിന്റെ ക്ലൈമാക്‌സില്‍ ഒരു കഥാപാത്രം പറയുന്നുണ്ട്. ആ ഒരു നിമിഷം നിങ്ങള്‍ അതിശയിച്ചുപോകും സംവിധായകന്റെ ആത്മാവിലേക്കാണോ നിങ്ങള്‍ നോക്കുന്നതെന്ന്.

ശ്യാമളന്റെ അണ്‍ബ്രേക്കബിള്‍', സ്പിളിറ്റ്‌ സീരീസിലെ മൂന്നാമത്തേതും
അവസാനത്തേതുമായ ഗ്ലാസ്സ്' 2019ലെ തന്നെ ആദ്യ ബ്ലോക്ബസ്റ്റര്‍
ചിത്രമായി ബോക്‌സ് ഓഫിസില്‍ തകര്‍പ്പന്‍വിജയമെഴുതുമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്താകില്ലന്നാണ് നിലവിലെ ട്രെന്‍ഡ് സൂചിപ്പിക്കുന്നത്.

2000ല്‍ ബോക്‌സ് ഓഫിസില്‍ വന്‍ ലാഭം കൊയ്ത അണ്‍ബ്രേക്കബിളി'ന്റെയും ഇതിന് തുടര്‍ച്ചയായി 2016ല്‍ ഇറങ്ങിയ സ്പിളിറ്റി'ന്റെയും കഥകള്‍ ചേര്‍ത്താണ് ശ്യാമളന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഗ്ലാസ്സ്' എത്തിയിരിക്കുന്നത്. ശ്യാമളന്‍ സിനിമയുടെ യാഥാസ്ഥിതികമല്ലാത്ത, സ്വതസിദ്ധശൈലിയാണ് സീരീസിലെ അവസാനസിനിമ എന്ന നിലയില്‍ ഗ്ലാസ്സ്പങ്കുവയ്ക്കുന്നത്.

സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളാല്‍ ശ്രദ്ധേയമായ അവഞ്ചേഴ്‌സില്‍ എന്നതുപോലെ ഗ്ലാസ്സും ലക്ഷ്യമിടുന്നത് അസാധാരണകഥാപാത്രങ്ങളെ തമ്മിലടിപ്പിച്ചിട്ട് എന്തു സംഭവിക്കുമെന്ന് നോക്കുകയാണ്. കെവിന്റെ വിഭിന്ന പേഴ്‌സണാലിറ്റികളിലൊന്നായ, അപാരശക്തിമാനും രക്തദാഹിയുമായ ദ ബീസ്റ്റ്, അസ്വസ്ഥനും സൂപ്പര്‍ഹീറോ പരിവേഷമുള്ളതുമായ ഡേവിഡ് ദ ഓവര്‍സിയര്‍ ഡണ്ണുമായി ഏറ്റുമുട്ടുമ്പോള്‍ പ്രേക്ഷകന്റെ മനസും
വികാരവിക്ഷുബ്ധമാകുന്നു.

മക്കവോയിയുടെ കഥാപാത്രം രംഗത്തുവരുമ്പോള്‍ മാത്രം ഗ്ലാസ്സില്‍ ഒരു
പ്രത്യേക പരിവേഷം കടന്നുവരുന്നുണ്ട്. അതുവരെ ഒരു ഇരുണ്ട മൂഡാണ്
ചിത്രത്തിലാകെ. മക്കവോയിയുടേത് അതിഗംഭീരമായൊരുപ്രകടനമാണ്, അത് കണ്ടിരിക്കുന്നത്തന്നെ ത്രില്ലിംഗ് ആണ്. കഥാകൃത്തിന് താനൊരു മാസ്റ്റര്‍മൈന്‍ഡ്
ആണന്ന് തോന്നിയാല്‍ അതിശയിക്കാനില്ല, എന്നാല്‍ അതുക്കും മേലേയുള്ള മികച്ച പ്രകടനം തന്നെയാണ് മക്കവോയിയുടേത്.

എന്തായാലും സൂപ്പര്‍ഹീറോ സാഗയിലേക്ക് തന്റെ സ്ഥാനം
എഴുതിച്ചേര്‍ക്കുകയാണ് ശ്യാമളന്‍ ഗ്ലാസ്സിലൂടെ. ഈ സിനിമയിലൂടെ ശ്യാമളന്‍ സ്വന്തമായൊരു സിനിമാറ്റിക് ലോകം തന്നെ രൂപപ്പെടുത്തുകയാണ്.
ഈ സിനിമയുടെ എല്ലാ കാര്യങ്ങളും ശരിയായ വഴിയില്‍ നടക്കുവാന്‍ താന്‍
നാളുകളായി പോരാടിക്കൊണ്ടേയിരിക്കുകയായിരുന്നുവെന്ന് ശ്യാമളന്‍ പറയുന്നു.

ഡേവിഡ് ഡണ്ണിന്റെ വേഷത്തില്‍ ബ്രൂസ് വില്ലിസും സാമുവല്‍ എല്‍ ജാക്‌സണ്‍ എലിയാ െ്രെപസിന്റെ റോളിലും എത്തിയ അണ്‍ബ്രേക്കബിള്‍ 250 മില്യന്‍ ഡോളറിലേറെ നേടി വന്‍ഹിറ്റായിരുന്നു.

സ്പ്ലിറ്റ് പേഴ്‌സനാലിറ്റി ഇതിവൃത്തമാക്കി, നായകന്‍ കെവിന്‍ വെന്‍ഡല്‍
ക്രമ്പിന്റെ വേഷത്തില്‍ ജയിംസ് മക്കവോയി തിളങ്ങിയ സ്പിളിറ്റ'് ഒരു
സൈക്കോ ത്രില്ലര്‍ ചിത്രമായിരുന്നു.

270 മില്യന്‍ ഡോളറാണ് സ്പിളിറ്റ്' ബോക്‌സ് ഓഫിസില്‍ നേടിയത്.
മൂന്ന് ടീനേജ് പെണ്‍കുട്ടികളെ നായകന്‍ തട്ടിക്കൊണ്ടുപോകുകയാണ്
സ്പിളിറ്റില്‍. നായകനില്‍ 23 വ്യത്യസ്ത പേഴ്‌സണാലിറ്റികള്‍
ആവേശിച്ചിരിക്കുന്നു.

പെണ്‍കുട്ടികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നായകന്റെ ശരീരത്തിലെ
വിവിധ വ്യക്തിത്വങ്ങള്‍ പെണ്‍കുട്ടികളെ കണ്ടുമുട്ടുകയാണ്. ഒടുവിലത്തെ
പേഴ്‌സനാലിറ്റിയായ ഭീകരരൂപി മറ്റെല്ലാ വ്യക്തിത്വങ്ങള്‍ക്കുമപ്പുറം
മേധാവിത്വം സ്ഥാപിക്കുന്നു. മക്കവോയിയുടെയും തട്ടിക്കൊണ്ടുപോകപ്പെട്ട
ഇരയായുള്ള അന്യ ടെയ്‌ലര്‍ ജോയ്‌സിന്റെയും പ്രകടനമാണ് സ്പ്ലിറ്റിനെ
ആകര്‍ഷകമാക്കിയത്.

ഫാന്‍സും താരങ്ങളും അണ്‍ബ്രേക്കബിളിന് തുടര്‍സിനിമ
ആവശ്യപ്പെട്ടുകൊണ്ടേയിരുന്നുവെന്നും ഞാനതിന്
ശ്രമിച്ചുകൊണ്ടേയിരിക്കുകയാണന്ന് പലവട്ടം മറുപടി നല്‍കിയെന്നും
ഒടുവിലാണ് സ്പിളിറ്റിന് സിനിമാറ്റിക് രൂപം നല്‍കിയതെന്നും ശ്യാമളന്‍
പറയുന്നു.

നിലവിലുള്ള സൂപ്പര്‍ ഹീറോ ചിത്രങ്ങളുടെ മോഡലിലല്ലാതെ അമാനുഷികതയെ സ്വാഭാവികമായി ചിത്രീകരിക്കുകയാണ് ശ്യാമളന്‍ ചിത്രങ്ങള്‍.
മാഹി സ്വദേശിയായ മനോജ് നൈറ്റ് ശ്യാമളന്‍ ഹോളിവുഡില്‍ അറിയപ്പെടുന്നത് വന്‍ഹിറ്റായി മാറിയ ദി സിക്‌സ്ത് സെന്‍സി'ലൂടെയാണ്.

മനോജ് നെല്ലിയാട്ട് ശ്യാമളന്‍ വീണ്ടും ഹോളിവുഡിന്റെ നിറുകയില്‍ (പകല്‍കിനാവ്: ജോര്‍ജ് തുമ്പയില്‍)മനോജ് നെല്ലിയാട്ട് ശ്യാമളന്‍ വീണ്ടും ഹോളിവുഡിന്റെ നിറുകയില്‍ (പകല്‍കിനാവ്: ജോര്‍ജ് തുമ്പയില്‍)മനോജ് നെല്ലിയാട്ട് ശ്യാമളന്‍ വീണ്ടും ഹോളിവുഡിന്റെ നിറുകയില്‍ (പകല്‍കിനാവ്: ജോര്‍ജ് തുമ്പയില്‍)മനോജ് നെല്ലിയാട്ട് ശ്യാമളന്‍ വീണ്ടും ഹോളിവുഡിന്റെ നിറുകയില്‍ (പകല്‍കിനാവ്: ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക