Image

മൂന്നാറില്‍ ജീവിതം ദുസ്സഹമാക്കി അതിശൈത്യംതുടരുന്നു

Published on 24 January, 2019
മൂന്നാറില്‍ ജീവിതം ദുസ്സഹമാക്കി അതിശൈത്യംതുടരുന്നു

ഇടുക്കി: മൂന്നാറില്‍ ജീവിതം ദുസ്സഹമാക്കി അതിശൈത്യംതുടരുന്നു. മൂന്നാര്‍ ടൗണിലും സമീപ പ്രദേശങ്ങളിലും താപനില ഒരുഡിഗ്രിയാണ്‌ തുടരുന്നത്‌.

ചെണ്ടുവര, ചിറ്റവര തുടങ്ങിയ എസ്‌റ്റേറ്റുകളില്‍ കുറഞ്ഞ താപനില മൈനസ്‌ രണ്ടാണ്‌. ജനുവരി ആദ്യം മുതല്‍ തുടങ്ങിയ തണുപ്പ്‌ മാറ്റമില്ലാതെ തുടരുന്നത്‌ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്‌.

 അതിശൈത്യത്തിനെ തുടര്‍ന്ന്‌ പുല്‍മേട്ടില്‍ മഞ്ഞുപാളികള്‍ പെയ്‌തിരിക്കുന്ന കാഴ്‌ച നേരില്‍ കാണുന്നതിന്‌ നിരവധി വിനോദസഞ്ചാരികളും എത്തുന്നുണ്ട്‌. ഇതാദ്യമാണ്‌ ഇത്രയും ദിവസം തണുപ്പ്‌ നീണ്ടുനില്‍ക്കുന്നതെന്ന്‌ പ്രശേവാസികള്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക