Image

എഐസിസി ജനറല്‍ സെക്രട്ടറിയായി ഒറ്റ ദിവസം! ഇന്ദിരയുടെ പിന്മുറക്കാരിയുടെ ജീവിതം തിരഞ്ഞ്‌ പതിനായിരങ്ങള്‍

Published on 24 January, 2019
എഐസിസി ജനറല്‍ സെക്രട്ടറിയായി ഒറ്റ ദിവസം! ഇന്ദിരയുടെ പിന്മുറക്കാരിയുടെ ജീവിതം തിരഞ്ഞ്‌ പതിനായിരങ്ങള്‍
  സജീവ രാഷ്ട്രീയത്തിലേക്ക്‌ എന്ന പ്രഖ്യാപനം വന്നതോടെഒറ്റ ദിവസം കൊണ്ട്‌ ലോകം മുഴുവന്‍ പ്രിയങ്കഗാന്ധിക്ക്‌ ആരാധകരായി.

ലോക്‌സഭ തിരഞ്ഞെടുപ്പ്‌ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ
യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചരാഹുല്‍ ഗാന്ധി
കാലങ്ങളായുള്ള കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ ആവശ്യമാണ്‌  നിറവേറ്റിയത്‌.

ഇന്നലെ മാത്രം പതിനായിരം പേരാണ്‌ കൂടുതലായി പ്രിയങ്കയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരാനെത്തിയത്‌.

ഇന്ദിരാഗാന്ധിയുടെ പിന്‍തലമുറക്കാരിയെന്ന്‌ ഏവരും അവകാശപ്പെടുന്ന പ്രിയങ്കയുടെ ഇഷ്ടങ്ങളും വേഷവിധാനവും ജീവിതവും തിരഞ്ഞ്‌ ഒറ്റ രാത്രികൊണ്ട്‌ ഗൂഗിളില്‍ കയറിയവരുടെ എണ്ണവും അമ്പരപ്പിക്കുന്നതാണ്‌.

ട്വിറ്ററിലും ഫെയ്‌സ്‌ബുക്കിലും ഔദ്യോഗിക പേജ്‌ ഇല്ലാത്ത പ്രിയങ്കഗാന്ധിക്ക്‌ ഇന്‍സ്റ്റഗ്രാമില്‍ മാത്രമാണ്‌ ഔദ്യോഗിക അക്കൗണ്ടുള്ളത്‌. 59,200 പേരാണ്‌ പ്രിയങ്കയെ ഇപ്പോള്‍ പിന്തുടരുന്നത്‌. 2016ലായിരുന്നു പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ ചേര്‍ന്നത്‌.

രൂപസാദ്യശ്യം കൊണ്ടും ഉര്‍ജ്ജ്വസ്വലമായ വ്യക്തിത്വം കൊണ്ടും ഇന്ദിരാഗാന്ധിയുമായി ഉപമിക്കുകയാണ്‌ സോഷ്യല്‍ മീഡിയ  പ്രിയങ്കയെ.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ദിര, ദൂസരി(രണ്ടാം) ഇന്ദിര, ഇന്ത്യന്‍ ഉരുക്കുവനിതയുടെ പകര്‍പ്പ്‌, നേതാ പ്രിയങ്ക എന്നിങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയില്‍ പ്രിയങ്കയുടെ വിശേഷണം.


പൊതുതിരഞ്ഞെടുപ്പിന്‌ മാസങ്ങള്‍മാത്രം ശേഷിക്കേ പ്രിയങ്കാഗാന്ധിയെ കളത്തിലിറക്കി കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ മിന്നലാക്രമണം വലിയ ചര്‍ച്ചയായിട്ടുണ്ട്‌.

എതിര്‍ രാഷ്ട്രീയക്കാര്‍ വരെ പ്രിയങ്കയുടെ വരവിനെ സ്വാഗതം ചെയ്യുന്നു. രാഹുലിന്‍റെ നേതൃത്വത്തില്‍ പുതിയ മുന്നേറ്റം നടത്തുന്ന കോണ്‍ഗ്രസിന്‌ പ്രിയങ്കയുടെ വരവ്‌ കൂടുതല്‍ കരുത്തുപകരുമെന്നാണ്‌ സോഷ്യല്‍ മീഡിയ വര്‍ത്തമാനം.

ഭാരിച്ച ഉത്തരവാദിത്തമാണ്‌ പ്രിയങ്കയ്‌ക്ക്‌ ലഭിച്ചിരിക്കുന്നത്‌. ബിജെപിയുടെ കോട്ടയായ ഉത്തര്‍പ്രദേശിലെ മുന്നേറ്റം കോണ്‍ഗ്രസിന്‍റെ അധികാരത്തിലേക്കുള്ള പ്രയാണത്തില്‍ സുപ്രധാന വെല്ലുവിളിയാണ്‌.

എന്നാല്‍, പ്രിയങ്കയക്ക്‌ വലിയ മാറ്റം യുപി തെരഞ്ഞെടുപ്പിലുണ്ടാക്കാനാവുമെന്നാണ്‌ സോഷ്യല്‍ മീഡയയിലെ ഭൂരിപക്ഷം പറയുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക