Image

സ്റ്റേറ്റ് ഓഫ് ദി യൂണിയനെച്ചൊല്ലി രാഷ്ട്രീയം കളിക്കുന്നവര്‍ (ബി ജോണ്‍ കുന്തറ)

Published on 24 January, 2019
സ്റ്റേറ്റ് ഓഫ് ദി യൂണിയനെച്ചൊല്ലി രാഷ്ട്രീയം കളിക്കുന്നവര്‍ (ബി ജോണ്‍ കുന്തറ)
ഭാഗിക ഭരണ സ്തംഭനവും പ്രസിഡന്റ് ട്രംപിന്റെ തെക്കന്‍ അതിര്‍ത്തി സംരക്ഷണ സംവാദവും അമേരിക്ക കണ്ടിട്ടില്ലാത്ത േമഖലകളിലേക്ക് രാഷ്ട്രീയം നീങ്ങുന്നു. കുട്ടികള്‍ കളിക്കുന്ന ഒരു കളിയുണ്ട് പേര്, ടിക്ക് ഫോര്‍ റ്റാക്. അതാണ് നാമിന്നു നമ്മുടെ രാജ്യ തലസ്ഥാനത്തു കാണുന്നത്.

കഴിഞ്ഞ ആഴ്ച സ്പീക്കര്‍ നാന്‍സി പോലോസിയുടെ സാരഥ്യത്തില്‍ ഒരുപറ്റം കോണ്‍ഗ്രസ്സ് അംഗങ്ങള്‍ പുറം രാജ്യങ്ങള്‍ ചുറ്റിക്കറങ്ങള്‍ എന്തോ പഠനമെന്ന പേരില്‍ മിലിട്ടറി വിമാനങ്ങളില്‍ യാത്ര സജ്ജീകരിച്ചിരുന്നു.

എന്നാല്‍ ഭരണ സ്തംഭന കാലം അതുവേണ്ട എന്ന കാരണം കാട്ടി മിലിട്ടറി വിമാനങ്ങളിലുള്ള യാത്ര ട്രമ്പ്മുടക്കി. അതിന്റ്റെ പകരം വീട്ടായി പോലോസി ട്രംപിന്റ്റെ സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍ കോണ്‍ഗ്രസില്‍ പാടില്ല എന്നും പ്രഖ്യാപിച്ചു. ട്രംപിന് മിലിട്ടറിയെ നിയന്ത്രിക്കാം പോലോസിക്ക്കോണ്‍ഗ്രസിനെയും. എന്നിരുന്നാല്‍ തന്നെയും പ്രസിഡന്റ്റിന് സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍ മറ്റേതെങ്കിലും വേദിയിലോ ഉപായത്തിലോ നല്‍കുന്നതിനെ ആര്‍ക്കും നിഷേധിക്കുവാന്‍ പറ്റില്ല കാരണം ഇത് അമേരിക്കന്‍ ഭരണഘടന അനുശാസിക്കുന്ന ഒരു നടപടിക്രമം.

യു എസ് ഭരണഘടന വകുപ്പ് മൂന്ന് അനുശാസിക്കുന്നു പ്രസിഡന്റ് കാലാനുസരണം, രാജ്യത്തിന്റ്റെ നിലവിലുള്ള അവസ്ഥ കോണ്‍ഗ്രസ്സിനും രാഷ്ട്രത്തിനും നല്‍കിയിരിക്കണം. എന്നാല്‍ അതെന്നെന്നോ എവിടെ എന്നോ ഏതുവിധമെന്നോഒന്നും പറഞ്ഞിട്ടില്ല.

ആദ്യ പ്രസിഡന്റ് ജോര്‍ജ് വാഷിംഗ്ടണ്‍ അന്നത്തെ തലസ്ഥാനമായിരുന്ന ന്യൂയോര്‍ക്കില്‍ കോണ്‍ഗ്രസിന്റെ മുന്നില്‍ അവലോകനം സമര്‍പ്പിച്ചു എന്നാല്‍പല പിന്‍ഗാമികള്‍ കൃത്യ സമയം സ്ഥലം ഇതൊന്നും പാലിച്ചിട്ടില്ല. പലരും എഴുത്തു മുഖേന ഇത് നടത്തി.

എന്നാല്‍ 28 ആമത്തെ പ്രസിഡന്റ് വുഡ്രോ വില്‍സണ്‍ ഏകദേശമൊരു തിയതിയും സ്ഥലവും തുടങ്ങിവയ്ച്ചു അതിനു ശേഷം എല്ലാ വര്‍ഷവും ജനുവരി അവസാന ചൊവ്വാഴ്ചഹൗസില്‍ എല്ലാ കോണ്‍ഗ്രസ് അംഗങ്ങളുടെയും, മറ്റു ഭരണ മേധാവികളുടെ സാന്നിധ്യത്തിലും എന്ന പാരമ്പര്യം തുടങ്ങിവച്ചു .

ഒരുവിധത്തില്‍ സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍ ഒരു ഷോ പോലാണ്. അമേരിക്കയില്‍ സൂപ്പര്‍ ബോള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന ഒരു പരിപാടി. ഇവിടെ പ്രസിഡന്റ് കഴിഞ്ഞ വര്‍ഷം താന്‍ നടപ്പാക്കിയ കാര്യങ്ങളെക്കുറിച്ചു സംസാരിക്കും രാജ്യത്ത് ഇപ്പോള്‍ എല്ലാമേഖലകളിലും എന്തെല്ലാം നടക്കുന്നു ഭാവിയില്‍ താന്‍ ഏതൊക്ക പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുന്നു. കൂടാതെ വരുവാനിരിക്കുന്ന വര്‍ഷത്തെ തന്റെ വിദേശനയവും വെളിപ്പെടുത്തും. ഇതൊരു കക്ഷി രാഷ്ട്രീയ പ്രകടനം എന്നുവേണമെങ്കിലും പറയാം ആയതിനാലാണ് അടുത്തകാലങ്ങളില്‍ എതിര്‍പാര്‍ട്ടിക്കും അവസരം സംസാരിക്കുന്നതിന് മാധ്യമങ്ങള്‍ നല്‍കുന്നത്.

ഈ പ്രസംഗ സമയം പ്രസിഡന്റ്റിന്റ്റെ പാര്‍ട്ടിസൈഡില്‍ നിന്നും കയ്യടികളും എഴുന്നേറ്റു നില്‍പ്പും എല്ലാം കാണാം . എന്നാല്‍ മറുഭാഗത്തു നിന്ന് പലപ്പോഴും ആരുംതന്നെ കരഘോഷം മുഴക്കുകയില്ല. സാധാരണ ഈ സദസില്‍ എല്ലാവരും നല്ല മര്യാദ പാലിക്കാറുണ്ട് എന്നാല്‍ ഈ അടുത്ത കാലങ്ങളില്‍ പലരും കൂവുന്നതും അപശബ്ദങ്ങള്‍ കേള്‍പ്പിക്കുന്നതുവരെ കണ്ടു തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം ട്രമ്പ് ഈ പ്രസംഗത്തിന് എത്തിയിരുന്നെങ്കില്‍ തീര്‍ച്ചയായും കേരളാ അസംബ്ലയില്‍ പലപ്പോഴും നടക്കാറുള്ള കോലാഹലങ്ങള്‍ക്ക് സാധ്യത കാണുന്നുണ്ടായിരുന്നു.

എല്ലാത്തിനും ഒരു തുടക്കമുണ്ടല്ലോ ഇത് അമേരിക്കന്‍ ഭരണത്തില്‍ മറ്റൊരു തുടക്കം പ്രസിഡന്റ്റിനെ നിയമസഭയില്‍ നിന്നും മാറ്റി നിറുത്തുക. ഭരണഘടനാ പ്രകാരം ഇതില്‍ തെറ്റൊന്നുമില്ല കാരണം മൂന്നു ശാഖകളും സ്വതന്ത്രമായി പ്രവര്‍ത്തിക്കണം, പരസ്പരം ആവശ്യപ്പെടുകയല്ലാതെ ആജ്ഞാപിക്കുവാന്‍ അധികാരമില്ല.
ഒരര്‍ത്ഥത്തില്‍ ഇത് അമേരിക്കയുടെ ജനാധിപത്യ വ്യവസ്ഥയുടെ ശക്തി എടുത്തുകാട്ടുന്നുമൂന്നു ഭരണ ശാഖകള്‍ക്കും തുല്ല്യ അധികാരങ്ങള്‍. ആര്‍ക്കും ആരുടെമേലും അധികാരമില്ല. എന്നാല്‍ ഇന്നുനാം കാണുന്ന ഈ ഒഴിവാക്കാമായിരുന്നപ്രതിസന്ധിയില്‍ ഒരുപറ്റം സര്‍ക്കാര്‍ ജീവനക്കാര്‍ ബലിയാടുകളാകുന്നു ഈ അവസ്ഥ ഭരണകര്‍ത്താക്കള്‍ എല്ലാവരും മനസ്സിലാക്കുക

Join WhatsApp News
I WILL SHUT DOWN 2019-01-24 08:55:34
“I will shut down the government. I am proud to shut down the government. I will be the one to shut it down. I am not going to blame you for it. I will take the mantle of shutting it down.” -- Donald Trump, 12/21/18
Boby Varghese 2019-01-24 09:01:24
Poor Nancy Pelosi will have to stand up and applaud when Trump gets in to the chamber. She hates it. She is ready to drink some poison and get admitted to a hospital until this address is over. 
More than that. Trump will announce that the state of the union is very sound. Everyone will get up including Chucky Schumer to applaud. Then comes the numbers. Unemployment among blacks and Latinos at historic low. More Applaud. For the first time in history, the difference between the unemployment numbers of whites and blacks fell to the lowest number ie 2.9. Applaud, applaud,applaud. Compare that to 6.9 at the time of Obama.
As promised during his campaign, NAFTA is no more. New trade deals are made with Canada and Mexico. Applaud. China is begging to formalize a new trade deal. 
Member countries of NATO agreed to share more of the expenses. More applaud.
Two finest constitutionalists are sworn in as supreme court judges. Loud applause.
Americans will get a real opportunity to be proud of the country.
James Jacob 2019-01-25 07:26:44
John Kunthara has the facts wrong.  Trump exacted revenge on Nancy Pelosi for being requested to postpone the State of the Union address until after the Government reopens.  The ever vengeant Trump then stopped the Congressional delegation from visiting Afganisthan and a few other countries - not the other way as described by Kunthara.  His political bias is obvious.
Tom abraham 2019-01-25 07:40:49
Even though Stone is arrested, Mueller did not find him in Russian 
Matter. It was about hillary email leak.
So , Trump has a reason now to deliver a State of the Union
From Pentagon. Declare Emergency. Get Funds
Build wall , get re-elected. 
Quit 2019-01-25 08:02:25
Trump's buddies one by one are getting indicted, arrested, or in jail.  Now the 17th one is arrested this morning. We don't want a president to give a state of union who is associated with all these people. it is not worth your time writing this type of garbage Kunthara . Quit. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക