Image

നാഗാര്‍ജുനയുടെ കൊച്ചുമകനായി നാഗ ചൈതന്യ

Published on 24 January, 2019
നാഗാര്‍ജുനയുടെ കൊച്ചുമകനായി നാഗ ചൈതന്യ

തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുനയും മകന്‍ നാഗ ചൈതന്യയും വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കല്യാണ്‍ കൃഷ്ണയുടെ സംവിധാനത്തില്‍ എത്തുന്ന 'സൊഗ്ഗഡെ ചിന്നി നയന' എന്ന സിനിമയുടെ രണ്ടാം ഭാഗത്തിലാണ് പേരക്കുട്ടിയും മുത്തച്ഛനുമായി നാഗാര്‍ജനയും നാഗ ചൈതന്യയും എത്തുക. സൊഗ്ഗഡെ ചിന്നി നയനയില്‍ ഇരട്ടവേഷത്തില്‍ അച്ഛനും മകനുമായാണ് നാഗാര്‍ജുന അഭിനയിച്ചത്.

നേരത്തേ വിക്രം കുമാര്‍ സംവിധാനം ചെയ്ത മനം എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. കുടുംബത്തിലെ മറ്റ് അഭിനേതാക്കളായ കുടുംബാംഗങ്ങളായ അക്കിനേനി നാഗേശ്വര റാവു, സാമന്ത, അമല, അഖില്‍ അക്കിനേനി തുടങ്ങിയവരും ഈ ചിത്രത്തിലുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക