Image

അതിര്‍ത്തി മതില്‍- നാഷ്ണല്‍ എമര്‍ജന്‍സി ഉത്തരവിറക്കാന്‍ വൈറ്റ് ഹൗസ് തയ്യാറെടുക്കുന്നു.

പി.പി. ചെറിയാന്‍ Published on 25 January, 2019
അതിര്‍ത്തി മതില്‍- നാഷ്ണല്‍ എമര്‍ജന്‍സി ഉത്തരവിറക്കാന്‍ വൈറ്റ് ഹൗസ് തയ്യാറെടുക്കുന്നു.
വാഷിംഗ്ടണ്‍ ഡി.സി.: അതിര്‍ത്തി മതില്‍ നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിക്കുന്ന വിഷയത്തില്‍ ജനുവരി 24ന് നടന്ന സെനറ്റ് യോഗത്തില്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തില്‍ ഏഴു ബില്യണ്‍ ഡോളര്‍ അനുവദിക്കുന്നതിനുള്ള നാ്ഷ്ണല്‍ എമര്‍ജന്‍സി ഉത്തരവിറക്കാന്‍  വൈറ്റ് ഹൗസ് തയ്യാറെടുക്കുന്നു.

പ്രസിഡന്റ് ട്രമ്പില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ചു നാഷ്ണല്‍ എമര്‍ജന്‍സി പ്രഖ്യാപിക്കുന്നതിനും, ഡിഫന്‍സ് ഡിപ്പ്രാര്‍ട്ട്‌മെന്റിനോട് അതിര്‍ത്തി മതില്‍ നിര്‍മ്മിക്കുന്നതിനുള്ള ഉത്തരവിറക്കുന്നതിനും, വൈറ്റ് ഹൗസ് നിര്‍ദ്ദേശം നല്‍കും. എമര്‍ജന്‍സി ഉത്തരവിറക്കുന്നതിലൂടെ കോണ്‍ഗ്രസ്സിനെ ബൈപ്പാസ് ചെയ്യാനാകുമെന്ന് ഭരണഘടന(50 U.S.C.1601 et Seq) ഉറപ്പു നല്‍കുന്നുണ്ട്.

ഉത്തരവിന്റെ ഡ്രാപ്റ്റ് ഇതിനകം തന്നെ തയ്യാറാക്കി കഴിഞ്ഞതായും അറിയുന്നു.
പ്രസിഡന്റ് ട്രമ്പ് നാഷ്ണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചാല്‍ അതിനെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. മാത്രമല്ല യു.എസ്. കോണ്‍ഗ്രസ്സില്‍ ഡമോക്രാറ്റുകള്‍ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്യും. എന്തൊക്കെ പ്രതികൂലങ്ങള്‍ ഉണ്ടെങ്കിലും തിരഞ്ഞെടുപ്പു സമയത്തു ട്രമ്പ് വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനം അതിര്‍ത്തി മതില്‍ നിര്‍മ്മാണത്തില്‍ നിന്നും പുറകോട്ടു പോകില്ല എന്നാണ് ട്രമ്പിന്റെ ഉറച്ച തീരുമാനം.

അതിര്‍ത്തി മതില്‍- നാഷ്ണല്‍ എമര്‍ജന്‍സി ഉത്തരവിറക്കാന്‍ വൈറ്റ് ഹൗസ് തയ്യാറെടുക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക