Image

ഹിപ്പൊയുടെ രണ്ടാം ജന്മദിനമാഘോഷിച്ചത് വമ്പന്‍ കേക്കുമായി

പി.പി. ചെറിയാന്‍ Published on 25 January, 2019
ഹിപ്പൊയുടെ രണ്ടാം ജന്മദിനമാഘോഷിച്ചത് വമ്പന്‍ കേക്കുമായി
സിന്‍സിയാറ്റി: ഫിയാനോ എന്ന രണ്ടു വയസ്സുക്കാരിയും ജന്മദിനം മൃഗശാലയില്‍ ആഘോഷമാക്കി.

2017 ജനുവരി 24ന് സിന്‍സിയാറ്റി മൃഗശാലയില്‍ പൂര്‍ണ്ണ വളര്‍ച്ച എത്തിന്നതിനു മുമ്പു ജനിച്ച ഹിപ്പൊയുടെ രണ്ടാം ജന്മദിനമാഘോഷിക്കുന്നതിന് മൃഗശാലാധികൃതരും പരിശീലകരും വമ്പന്‍ കേക്കാണ് ഒരുക്കിയിരുന്നത്.

പൂര്‍ണ്ണ വളര്‍ച്ച എത്തുന്നതിനു മുമ്പു ജനിച്ചു വീണ ഫിയാനൊ എന്ന ഹിപ്പൊയെ അധികൃതരും, പരിശീലകരും വളരെ ശ്രദ്ധയോടു കൂടിയാണ് പരിപാലിച്ചിരുന്നത്. ജനിക്കുമ്പോള്‍ വെറും 29 പൗണ്ട് മാത്രമായിരുന്നു ഫിയാനോയുടെ തൂക്കം.
സാധാരണ ഹിപ്പൊയുടെ തൂക്കം 1500 കിലോ മുതല്‍ 1300 കിലോവരെയാണ്, അതോടൊപ്പം ലൈഫ് സ്പാന്‍ നാല്പതു മുതല്‍ 50 വരെ വര്‍ഷമാണ്.

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം ജീവിച്ചിത്. ഡോണാ എന്ന ഹിപ്പൊയാണ്(61 വര്‍ഷം). ഇന്ത്യാനയിലെ മെസ്‌ക്കര്‍ പാര്‍ക്ക് മൃഗശാലയില്‍ 2012 ലായിരുന്നു ഡോണായുടെ അന്ത്യം സംഭവിച്ചത്.

സിന്‍സിയാറ്റിലെ ഫിയാനൊയുടെ ഭാവി ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇവിടെ തന്നെ തുടരണമോ, അതോ മറ്റേതെങ്കിലും മൃഗശാലയിലേക്ക് മാറ്റണമോ എന്നാണ് അധികൃതര്‍ ചിന്തിക്കുന്നത്. ഫിയാനൊയെ സന്ദര്‍ശിക്കുന്നതിന് സില്‍സിയാറ്റി മൃഗശാലയിലേക്ക് നിരവധി പേരാണ് എത്തികൊണ്ടിരിക്കുന്നത്.

ഹിപ്പൊയുടെ രണ്ടാം ജന്മദിനമാഘോഷിച്ചത് വമ്പന്‍ കേക്കുമായിഹിപ്പൊയുടെ രണ്ടാം ജന്മദിനമാഘോഷിച്ചത് വമ്പന്‍ കേക്കുമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക