Image

ഫൊക്കാനാ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ഡാളസില്‍ പുരോഗമിക്കുന്നു: ബോബന്‍ കൊടുവത്ത്‌

പി.പി. ചെറിയാന്‍ Published on 13 April, 2012
ഫൊക്കാനാ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ഡാളസില്‍ പുരോഗമിക്കുന്നു: ബോബന്‍ കൊടുവത്ത്‌
ഡാളസ്‌: ജൂണ്‍ 30 മുതല്‍ ജൂലൈ മൂന്നുവരെ ഹൂസ്റ്റണില്‍ വെച്ച്‌ നടക്കുന്ന ഫൊക്കാനയുടെ പതിനഞ്ചാം ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ഡാളസില്‍ പുരോഗമിക്കുന്നതായി ഫൊക്കാന നാഷണല്‍ കണ്‍വീനര്‍ ഐ. വര്‍ഗീസ്‌, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ബോബന്‍ കൊടുവത്ത്‌, കമ്മിറ്റി അംഗം രമണി കുമാര്‍ എന്നിവര്‍ അറിയിച്ചു.

ഡാളസില്‍ നിന്നും അമ്പത്‌ കുടുംബങ്ങളാണ്‌ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുക. ഇവരുടെ രജിസ്‌ട്രേഷന്‍ ലഭിച്ചകഴിഞ്ഞതായി ബോബന്‍ കൊടുവത്ത്‌ പറഞ്ഞു. ടെക്‌സാസിലെ ഹൂസ്റ്റണില്‍ വെച്ച്‌ നടക്കുന്ന സമ്മേളനം വിജയിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം ഡാളസ്‌ കേരള അസോസിയേഷന്റെ കൂടി ചുമതലയാണെന്ന്‌ ജനറല്‍ കണ്‍വീനര്‍ ഐ. വര്‍ഗീസ്‌ പറഞ്ഞു.

ഇനിയും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ താത്‌പര്യമുള്ളവര്‍ക്ക്‌ അവസരമുണ്ടെന്നും, കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഭാരവാഹികളുമായി ബന്ധപ്പെടണമെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചു. കേരളാ അസോസിയേഷന്റെ സര്‍വ പിന്തുണയും ഫൊക്കാന കണ്‍വെന്‍ഷന്‌ ഉണ്ടായിരിക്കുമെന്ന്‌ കേരളാ അസോസിയേഷന്‍ പ്രസിഡന്റ്‌ ചെറിയാന്‍ ചൂരനാട്ടും സെക്രട്ടറി ബാബു സി. മാത്യുവും അറിയിച്ചു.
ഫൊക്കാനാ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ഡാളസില്‍ പുരോഗമിക്കുന്നു: ബോബന്‍ കൊടുവത്ത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക