Image

സുബൈദയായി മഞ്ജു, മരക്കാറിലെ ഫസ്‌റ്റ് ലുക്ക് എത്തി

Published on 25 January, 2019
സുബൈദയായി മഞ്ജു, മരക്കാറിലെ ഫസ്‌റ്റ് ലുക്ക് എത്തി
മോഹന്‍ലാലിനൊപ്പം ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഹൈദരാബാദിലെ റാമോജിറാവു ഫിലിം സിറ്റിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ഇതിനോടകം വൈറലായിരുന്നു. ഇപ്പോഴിതാ നായിക മഞ്ജുവാര്യരുടെയും ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തു വന്നു കഴിഞ്ഞു. സുബൈദ എന്ന കഥാപാത്രമായാണ് താരം മരക്കാറില്‍ എത്തുക.
മഞ്ജു തന്നെയാണ് ഫേസ്‌ബുക്കിലൂടെ പോസ്‌റ്റര്‍ പുറത്തു വിട്ടത്. സൂമൂതിരിയുടെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, മധു എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക