Image

ഫെഡറല്‍ ജീവനക്കാര്‍ക്ക് നല്‍കേണ്ടത് 4.7 ബില്യണ്‍ ഡോളര്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 25 January, 2019
ഫെഡറല്‍ ജീവനക്കാര്‍ക്ക് നല്‍കേണ്ടത് 4.7 ബില്യണ്‍ ഡോളര്‍ (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: ഭരണസ്തംഭനം 34 ദിവസം പിന്നിട്ടപ്പോള്‍ നിര്‍ബന്ധിത അവധി (ഫര്‍ലോ) നല്‍കിയ ഫെഡറല്‍ ജീവനക്കാര്‍ക്ക് നല്‍കേണ്ടത് 4.7 ബില്യണ്‍ ഡോളറാണെന്ന് മെരിലാന്‍ഡ് ആനപൊലീസിലെ റിസര്‍ച്ച് സ്ഥാപനം സെന്റിയര്‍ റിസര്‍ച്ച് പറഞ്ഞു. ഒരു ജീവനക്കാരന് ശരാശരി 5,600 ഡോളര്‍ എന്നാണ് സ്ഥാപനം കണക്ക് കൂട്ടിയത്. വെള്ളിയാഴ്ച രണ്ടാമത്തെ പേ ചെക്കും വേതനം പൂജ്യമാണെന്ന് വ്യക്തമാക്കുമ്പോള്‍ ഈ തുക 6 ബില്യണ്‍ ഡോളറായി ഉയരും.

2013 ല്‍ ഭരണസ്തംഭനം ഉണ്ടായപ്പോള്‍ 16 ദിവസത്തേയ്ക്ക് നല്‍കേണ്ടി വന്നത് ഇതിന്റെ മൂന്നില്‍ ഒന്നായിരുന്നു. വിവരം നല്‍കിയത് ഓഫീസ് ഓഫ് ബജറ്റ് മാനേജ്‌മെന്റ്ാണ്. ഉപഭോകൃത വികാരം ഈയാഴ്ച 7.7% താഴേയ്ക്ക് പോയതായി യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗന്റെ സര്‍വേ പറഞ്ഞു. ട്രമ്പ് ഭരണത്തിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്.
ഓരോ രണ്ടാഴ്ചയും രാജ്യത്തിന്റെ ആകമാന വളര്‍ച്ച 0.1% പോയിന്റുകള്‍ കുറഞ്ഞുകൊണ്ടിരിക്കുമെന്ന് കൗണ്‍സില്‍ ഓഫ് എക്കണോമിക് ഡെവലപ്‌മെന്റ് ചെയര്‍മാന്‍ കെവിന്‍ ഹാസെറ്റ് പറഞ്ഞു. മാര്‍ച്ച് വരെ സ്തംഭനം തുടര്‍ന്നാല്‍ വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഇത് പൂജ്യത്തിനടുത്തായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ഫര്‍ലോ ചെയ്യപ്പെട്ട ജീവനക്കാര്‍ നാഷ്ണല്‍ ഫെഡറേഷന്‍ ഓഫ് ഫെഡറല്‍ വര്‍ക്കേഴ്‌സിന്റെ നേതൃത്വത്തില്‍ സെനറ്റ് ഭൂരിപക്ഷ നേതാവ് മിച്ച് മക്കൊണലിന്റെയും മറ്റഅ സെനറ്റര്‍മാരുടെയും ഓഫീസുകള്‍ക്ക് മുന്നില്‍ കുത്തിയിരിപ്പ് നടത്തി പ്രതിഷേധിച്ചു.
രാജ്യത്തിന്റെ അവസ്ഥ ജനങ്ങളെ അറിയിക്കുന്ന പ്രസിഡന്റിന്റെ വാര്‍ഷിക പ്രഭാണം സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍(എസ്ഒടിയു) ഭരണസ്തംഭനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനപ്രതിനിധികളുടെ ചേമ്പറില്‍ നടത്താനാവില്ല എന്ന് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി ഒരു കത്തിലൂടെ പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പിനെ അറിയിച്ചിരുന്നു. പ്രസംഗത്തിന് മറ്റൊരു തിരഞ്ഞെടുക്കാനും തന്റെ പാര്‍ട്ടിയുടെ വിലക്കുകള്‍ ഉണ്ടെങ്കിലും താന്‍ സംബന്ധിക്കുമെന്നും പെലോസി അറിയിച്ചു. എന്നാല്‍ വേദി മാറ്റാന്‍ തയ്യാറല്ലെന്നറിയിച്ച ട്രമ്പ് സ്തംഭനം തീരുന്നത് വരെ എസ്.ഒ.ടി.യു മാറ്റി വയ്ക്കുന്നതായി അറിയിച്ചു, എസ്ഒടിയു മാറ്റിവച്ചതിന് 50% പേര്‍ പെലോസിയെ കുറ്റപ്പെടുത്തി.
ഒരു സ്തംഭനം ആരംഭിക്കുക ആയാസ രഹിതമാണ്. അത് കൈവിട്ട് പോകുന്നു എന്നും ഭൂരിപക്ഷവും തന്നെ കുറ്റപ്പെടുത്തുന്നു എന്നും തിരിച്ചറിയുമ്പോള്‍ പ്രശ്‌നം രമ്യമായി പരിഹരിക്കുകയാണ് വേണ്ടത്. ട്രമ്പിന്റെ ഭാഗത്തു നിന്ന് ഇത്തരമൊരു നിലപാട് മാറ്റം ഉണ്ടായില്ല എന്നാരോപണം ഉണ്ട്. കഴിഞ്ഞ മാസം ട്രമ്പിന് 42% ജനപ്രീതി ഉണ്ടായിരുന്നു. ഇപ്പോള്‍ 33% മാത്രമാണുള്ളത്.

അതിര്‍ത്തി മതില്‍ നിര്‍മ്മാണ കണക്കുകളിലും വ്യത്യസ്തമായ തുകകളാണ് ഇരുപക്ഷവും നല്‍കുന്നത്. ട്രമ്പ് ആദ്യം മുതല്‍ 5.7 ബില്യണ്‍ ഡോളറിലധികം ആദ്യഗഡു ആയി നല്‍കണമെന്ന് ആവശ്യപ്പെടുന്നു. ഡെമോക്രാറ്റുകള്‍ വ്യക്തമായ ഒരു കണക്ക് ആവശ്യപ്പെടുന്നു.  ഡെമോക്രാറ്റുകള്‍ വ്യക്തമായ ഒരു കണക്ക് നല്‍കിയിരുന്നില്ല. ഇപ്പോള്‍ പെലോസി ട്രമ്പ് ആവശ്യപ്പെടുന്ന അത്രയും തുക ആദ്യഗഡുവായി ആവശ്യമില്ല എന്ന് പറയുന്നു. ട്രമ്പ് ആവശ്യപ്പെടുന്ന  തുകയിലേറെ ഫര്‍ലോ ചെയ്യപ്പെട്ട ഫെഡറല്‍ ജീവനക്കാര്‍ക്ക് ഇതിനകം തന്നെ നല്‍കേണ്ടതായി വരുന്നു.

അതിര്‍ത്തി സംരക്ഷത്തിന് പുതിയ പദ്ധതിയുമായി ഡെമോക്രാറ്റിക് നേതാക്കള്‍ എത്തുകയാണ്. എന്നാല്‍ പദ്ധതിയുടെ വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.

ഫെഡറല്‍ ജീവനക്കാര്‍ക്ക് നല്‍കേണ്ടത് 4.7 ബില്യണ്‍ ഡോളര്‍ (ഏബ്രഹാം തോമസ്)
Join WhatsApp News
Game Player 2019-01-25 06:57:41
Longtime Trump associate Roger Stone has been indicted by a grand jury on charges brought by special counsel Robert Mueller. He was arrested by the FBI this morning, his lawyer tells CNN. CNN’s cameras were there as it happened.
4 more arrests to come today- take a guss
കള്ളന്മാര്‍ പിടിക്കപെടും 2019-01-25 07:14:53

 Jared Kushner's application for a top secret clearance was rejected by two career White House security specialists after an FBI background check raised concerns about potential foreign influence on him — but their supervisor overruled the recommendation and approved the clearance, two sources familiar with the matter told NBC News.

The official, Carl Kline, is a former Pentagon employee who was installed as director of the personnel security office in the Executive Office of the President in May 2017. Kushner's was one of at least 30 cases in which Kline overruled career security experts and approved a top secret clearance for incoming Trump officials despite unfavorable information, the two sources said. They said the number of rejections that were overruled was unprecedented — it had happened only once in the three years preceding Kline's arrival

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക