Image

ഇന്‍ഡ്യ പ്രസ്‌ക്ലബ്‌ ഹ്യൂസ്റ്റണ്‍ പ്രഥമസമ്മേളനം: സന്തോഷ്‌ ജോര്‍ജ്‌ ജേക്കബ്‌ മുഖ്യാതിഥി

ബിനോയി സെബാസ്റ്റന്‍ Published on 13 April, 2012
ഇന്‍ഡ്യ പ്രസ്‌ക്ലബ്‌ ഹ്യൂസ്റ്റണ്‍ പ്രഥമസമ്മേളനം: സന്തോഷ്‌ ജോര്‍ജ്‌ ജേക്കബ്‌ മുഖ്യാതിഥി
ഹ്യൂസ്റ്റണ്‍: ഇന്‍ഡ്യ പ്രസ്‌ ഹ്യൂസ്റ്റന്‍ ചാപ്‌റ്ററിന്റെ ക്ലബിന്റെ പ്രഥമസമ്മേളനം ഗസല്‍ റസ്റ്റോറന്റ്‌ ഹാളില്‍ നടന്നു. മലയാള മനോരമ ഓണ്‍ലൈന്‍ ചീഫ്‌ ഓഫ്‌ എഡിറ്റോറിയല്‍ സന്തോഷ്‌ ജോര്‍ജ്‌ ജേക്കബ്‌ മുഖ്യാതിഥിയായിരുന്നു. പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ കാക്കനാട്‌ അദ്ധ്യക്ഷനായിരുന്നു. ഫൊക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ള, മുന്‍ ഫോമ പ്രസിഡന്റ്‌ ശശിധരന്‍ നായര്‍, വോയിസ്‌ ഓഫ്‌ ഏഷ്യ പത്രാധിപര്‍ കോശി തോമസ്‌, ശാന്ത സുകു (കൈരളി ചാനല്‍), ഈശോ ജേക്കബ്‌, എ.സി.ജോര്‍ജ്‌, ജോയി തുമ്പമണ്‍, എല്‍ദോ പീറ്റര്‍, നോവലിസ്റ്റ്‌ മാത്യു നെല്ലിക്കുന്ന്‌ തുടങ്ങിയവര്‍ സംസാരിച്ചു.

സാങ്കേതികമായ വികസനം മുലം പ്രിന്റ്‌ മാദ്ധ്യമങ്ങള്‍ക്കു മുന്നില്‍ ഉയര്‍ന്നേക്കാവുന്ന ഭീഷണിയേക്കുറിച്ചും ഭാവിയില്‍ പ്രതീക്ഷിക്കാവുന്ന മാദ്ധ്യമപരിണാമങ്ങളെക്കുറിച്ചും ചടങ്ങില്‍ സന്തോഷ്‌ ജേക്കബ്‌ സംസാരിച്ചു.

എഴുത്തുകാരനായ അനില്‍ ആറമ്മുള സ്വാഗതവും ഏഷ്യാനെറ്റ്‌ ഹ്യൂസ്റ്റന്‍ ഏഷ്യനെറ്റ്‌ ചീഫുമായ ജോര്‍ജ്‌ തൈക്കൂട്ടത്തില്‍ നന്ദിയും പ്രകാശിപ്പിച്ചു. ഗായകനും രചയിതാവുമായ സജി പുല്ലാട്‌ ചടങ്ങില്‍ ഗാനമാലപിച്ചു.
ഇന്‍ഡ്യ പ്രസ്‌ക്ലബ്‌ ഹ്യൂസ്റ്റണ്‍ പ്രഥമസമ്മേളനം: സന്തോഷ്‌ ജോര്‍ജ്‌ ജേക്കബ്‌ മുഖ്യാതിഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക