Image

പ്രണബ് മുഖര്‍ജിക്കു ഭാരത രത്നം; മോഹന്‍ ലാലിനും നമ്പി നാരായണനും പദ്മഭൂഷന്‍

Published on 25 January, 2019
പ്രണബ് മുഖര്‍ജിക്കു ഭാരത രത്നം; മോഹന്‍ ലാലിനും നമ്പി നാരായണനും പദ്മഭൂഷന്‍
മുന്‍രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് കുമാര്‍ മുഖര്‍ജി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഭാരതരത്ന പുരസ്‌കാരം.

ഗായകനും സംഗീതജ്ഞനുമായ ഭൂപന്‍ ഹസാരിക, സാമൂഹികപ്രവര്‍ത്തകനായ നാനാജി ദേശ്മുഖ് എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായും പുരസ്‌കാരം നല്‍കുമെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു.

നടന്‍ മോഹന്‍ലാലിനും ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ പത്മഭൂഷണ്‍. സ്വാമി വിശുദ്ധാനന്ദ, ഗായകന്‍ കെ.ജി ജയന്‍, പുരാവസ്തു ഗവേഷകന്‍ കെ.കെ മുഹമ്മദ് എന്നിവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രഖ്യാപിച്ചു.

നടനും നര്‍ത്തകനുമായ പ്രഭുദേവ, ഡ്രമ്മര്‍ ശിവമണി എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ക്ക് പദ്മഭൂഷണും പ്രഖ്യാപിച്ചു

ഭാരതരത്ന നേടിയതില്‍ പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. നമ്മുടെ കാലഘട്ടത്തിലെ അസാമാന്യനായ രാഷ്ട്രതന്ത്രജ്ഞനാണ് പ്രണബ് മുഖര്‍ജിയെന്ന് അദ്ദേഹം പറഞ്ഞു. 
Join WhatsApp News
discrimination 2019-01-25 14:14:10
മറിയം  റഷീദ, ഫൗസിയ  ഹസൻ എന്നവർക്ക് ഒരു പദ്‌മശ്രീ പോലുമില്ല.   പെണ്ണിന് അവിടെയും അവഗണന. റെഡി റ്റു വെയിറ് 2020
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക