Image

മുകേഷിനെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ (ബൈജു സ്വാമി)

Published on 25 January, 2019
മുകേഷിനെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ (ബൈജു സ്വാമി)
കഴിഞ്ഞ ദിവസം റിലയന്‍സിനെ വെറുത്തു കൊണ്ട് തന്നെ ഓഹരികള്‍ വാങ്ങുന്ന കാര്യം പറഞ്ഞിരുന്നു.കുറേ ആളുകള്‍ പുച്ഛിച്ചു. കുറേയാളുകള്‍ വിശദീകരിച്ചു പറയാമോ എന്നൊക്കെ മെസേജ് അയച്ചു. അത് കൊണ്ട് ഒരു സീരീസ് ആയി എഴുതാം. റിലയന്‍സ് എന്ന സാമ്രാജ്യം ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യ എന്ന മഹത്തായ രാജ്യത്തെക്കാള്‍ വലുതാണ് എന്നതാണ് സത്യം.ഇന്ത്യ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ ബോറോ ചെയ്യുമ്പോള്‍ സോവറിന്‍ റേറ്റിങ്ങ് എന്താണോ അതിലും മെച്ചമാണ് റിലയണ്‍സിന്റെ റേറ്റിങ്. കൂടാതെ അവര്‍ക്ക് പലിശ നിരക്ക് തുച്ഛം.ഇന്ന് ഇന്ത്യയുടെ നികുതി വരുമാനത്തിന്റെ 14% റിലയന്‍സ് ആണ് ഉണ്ടാക്കുന്നത്. എന്ന് വെച്ചാല്‍ റിലയന്‍സിന് എന്തെങ്കിലും പറ്റിയാല്‍ രൂപ വെടി തീരും.

അപ്പോള്‍ റിലയന്‍സിന്റെ ആരോഗ്യം നമ്മുടെ കര്‍ത്തവ്യമായി.അല്ലെങ്കില്‍ നമ്മള്‍ വെടി തീരും. ഇതൊക്കെ ഫിനാന്‍സ് പഠിച്ചാലേ മനസിലാകൂ.എഴുപതുകളില്‍ അപ്പന്‍ ധിരുഭായ് അംബാനി ഇന്ദിരയുടെ വലംകൈ ആയിരുന്ന പ്രണബ് മുഖര്‍ജിയുടെ അനുഗ്രഹാശിസുകളോടെ ലൈസന്‍സ് വാരികോരുകയും പടുകൂറ്റന്‍ സൈസ് പ്ലാന്റുകള്‍ സ്ഥാപിക്കുകയും ചെയ്തു.

ഓഹരി കമ്പോളത്തില്‍ നാരായണ്‍ വാഗുള്‍, യൂണിറ്റ് ട്രസ്‌ററ് ഓഫ് ഇന്ത്യ ഒക്കെ കാല്‍ക്കാശ് പോലും മൂല്യം ഇല്ലാത്ത കടലാസ് പ്രൊജക്റ്റ് അംബാനിയുടെ വാഗ്വിലാസത്തില്‍ വിശ്വസിച്ചു കൊണ്ട് വഴി തിരിച്ചു വിട്ടത് കൊണ്ടും എതിരാളികള്‍ ഇല്ലാതെ ശര വേഗത്തില്‍ വളര്‍ന്നു.
തുടര്‍ന്ന് രാജീവ് ഗാന്ധിയുടെ ധന മന്ത്രി ആയ വിപി സിംഗ് റെയ്ഡ് ചെയ്യുമ്പോള്‍ അംബാനി ആര്‍ക്കും തൊടാന്‍ വയ്യാത്ത വലിപ്പത്തില്‍ എത്തിയിരുന്നു. സിബിഐ കേസെടുക്കാന്‍ തുനിഞ്ഞപ്പോള്‍ രാജീവിന്റെ ഓഫീസില്‍ സല്‍ഗാവകാരുടെ കൂടെ കുറേ ഫയലുകളുമായി നേരെ കയറി ചെന്ന ധിരുഭായ് തിരിച്ചു വന്നപ്പോള്‍ ഉള്ള ചിരിയും അദ്ദേഹത്തിനെ രാജീവ് അനുഗമിക്കുന്ന ഫോട്ടോയും യഥാര്‍ത്ഥ ഉടമകള്‍ ആരെന്നു കാണിച്ചു തന്നു.

തുടര്‍ന്ന് രാജീവ് തന്നെ വിപി സിംഗിനെ പുറത്താക്കി തലയൂരി. അംബാനിയുടെ സ്വന്തം ആളായ ഖത്രേ സിബിഐ തലവന്‍ ആയി. അന്ന് ഇന്ത്യന്‍ ഭരണകൂടം മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ന് മുന്നില്‍ അടിയറവു പറഞ്ഞു. അമേരിക്കയില്‍ വോള്‍ സ്ട്രീറ്റ് ഇല്‍ ജെപി മോര്‍ഗാന്റെയും റോക്ക്‌ഫെല്ലറുടെയും മുന്നില്‍ എന്നത് പോലെ.
ഇന്ന് മുകേഷ് 4 ലക്ഷം കോടി നിക്ഷേപിച് 3.75 ലക്ഷം കിലോമീറ്റര്‍ കേബിള്‍ ഇട്ട് ഇന്ത്യക്കാരന്റെ കഴുത്തില്‍ ഒരു ഡിജിറ്റല്‍ കയര്‍ ഇട്ടു. പുള്ളിയുടെ എല്ലാ ലക്ഷ്യങ്ങളും അതിലൂടെ സാധിക്കും.

ആദ്യമായി പുള്ളി ടെലികോം മേഖലയില്‍ കുറേ കമ്പനികളെ തകര്‍ത്തു തരിപ്പണമാക്കി. ഏകദേശം 6 ലക്ഷം തൊഴിലാളികള്‍ വഴിയാധാരമായി. ബാങ്കുകള്‍ക്ക് ഏകദേശം 1.7 ലക്ഷം കോടി കിട്ടാക്കടം ബാങ്കുകള്‍ക്ക് കിട്ടി.
ഇന്ന് അടുത്ത പ്രഹരം സംബന്ധിച്ച വാര്‍ത്ത രഹസ്യമായി കിട്ടി.
പുള്ളിയുടെ ftth വഴി ഇനി ഫ്രീ ആയി ലോകത്തുള്ള pay ചാനെല്‍ എല്ലാമടക്കം ബീം ചെയ്യാന്‍ പോകുന്നു. എന്ന് വെച്ചാല്‍ കേബിള്‍ ടീവി ബിസിനസ് വെടി തീര്‍ന്നു. DTH, ASIANET, DISH ഒക്കെ തീരും.
ഈ സംശയം എനിക്ക് ഒരു മാസം മുന്നേ തോന്നിയിരുന്നു. കാരണം യാതൊരു മുന്നറിയിപ്പും ഇല്ലാതെ ചാനല്‍ സബ്‌സ്‌ക്രിപ്ഷന്‍ റെയ്റ്റ്‌സ് റെഗുലേറ്റര്‍ നിശ്ചയിച്ചു. ഇതൊക്കെ എന്തോ പുറകെ വരുന്നു എന്നതിന്റെ സൂചന ആയിരുന്നു. ആമസോണിനും വോള്‍ മാര്‍ട്ടിനീട്ടും ഒരു പണി കഴിഞ്ഞ മാസം കൊടുത്ത് റിലയന്‍സ് ഇ കിരാന ലോഞ്ച് പോലെ കേബിള്‍ ടീവി കിട്ടായിരുന്നു ഇത്തവണ.

ഇന്ന് രാജ്യത്തെ ഏറ്റവും വലിയ dth കമ്പനി ആയ Dish, Zee ഒക്കെ ഓഹരി വിപണിയില്‍ തകര്‍ന്നു വീണു. ഒറ്റ ദിവസം മൂല്യം പാതിയില്‍ താഴെ.

അടുത്ത പണി ഫേസ്ബുക്, നെറ്റ്ഫ്‌ലിക്‌സ് എന്നിവക്കിട്ട് എന്നുറപ്പാണ്. ചൈനയില്‍ ഇവയെ നിരോധിച്ചിരിക്കുന്നു എന്നത് പോലെ രാജ്യ സുരക്ഷ എന്ന ഉമ്മാക്കി ഉയര്‍ത്തി ഇവയൊക്കെ പുറത്താക്കും. ഇന്ദിര പണ്ട് കൊക്ക കോള, ബര്‍മ ഷെല്‍ എന്നിവയെ ഒക്കെ പുറത്താക്കിയത് പോലെ തന്നെ പാര്‍ലമെന്റില്‍ നിയമം ഉണ്ടാക്കി പുറത്താക്കും.
ഇതൊക്കെ നടക്കുമോ എന്ന് സംശയിക്കുന്നവര്‍ക് അമേരിക്കയില്‍ നോക്കാം. ട്രംപ് എന്തൊക്കെ ചെയ്യുന്നു എന്ന് നോക്കൂ.

മുകേഷ് പ്രധാന മന്ത്രി ആണോ എന്ന് ചോദിക്കുന്നവരോട് പറയട്ടെ. മോദി ഒക്കെ രാമന്റെ ചെരുപ്പ് തൊഴുതു ഭരിക്കുന്ന ലക്ഷ്മണന്‍മാര്‍ ആണ്. രാഹുല്‍, അഖിലേഷ് ഇങ്ങനെ ആര്‍ക്കും ലക്ഷ്മണന്‍ ആകാം. പക്ഷേ രാമന്‍ തന്നെ റിമോട്ട് ആയി ഭരിക്കും.
ഒരു ഇരുപത് കൊല്ലം മുന്നോട്ട് നോക്കിയാല്‍ ട്രംപ് പോലെ മുകേഷ് റെഡ് ഫോര്‍ട്ടില്‍ ത്രിവര്‍ണ പതാക പൊക്കിയാല്‍ ഞാന്‍ അത്ഭുതപ്പെടില്ല.
മര്‍ലാ മേപ്പിള്‍ മായി ഊള പ്രേമവുമായി നടന്ന ട്രംപിന് ഓവല്‍ ഓഫീസില്‍ കയറീ ഇരിക്കാമെന്ന്കില്‍ ടോപ് ക്ലാസ് കെമിക്കല്‍ എന്‍ജിനീയറും ഹാര്‍വാര്‍ഡ് എംബിഎ യുമായ യേല്‍ യൂണിവേഴ്സിറ്റിയില്‍ പോയ മുകേഷിന് ഇത് മെറിറ്റ് കൊണ്ട് അപ്രാപ്ര്യമല്ല.

ഇന്ത്യയില്‍ അരാഷ്ട്രീയ വാദം തലയില്‍ കയറിയ മധ്യ വര്‍ഗം മുകേഷിനെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്ന് അടുത്ത ദശാബ്ദത്തില്‍ വിളിച്ചേക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക