Image

റിപ്പബ്ലിക് ദിനാഘോഷം; സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Published on 26 January, 2019
റിപ്പബ്ലിക് ദിനാഘോഷം; സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

 തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ദേശീയപതാക ഉയര്‍ത്തി. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് രാഷ്ട്രീയ ഐക്യം ഉണ്ടാവണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ 8.30 ഓടെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ദേശീയ പതാക ഉയര്‍ത്തിയതോടെയാണ് സംസ്ഥാനത്തെ റിപ്പബ്‌ളിക് ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കര്‍ണാടക സ്റ്റേറ്റ് പൊലീസിന്റെ ഒരു പ്ലറ്റൂണ്‍ ഉള്‍പ്പെടെയുള്ള 25 പ്ലറ്റൂണുകള്‍ പരേഡില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും, മുഖ്യമന്ത്രി പിണറായി വിജയനേയും ഗവര്‍ണര്‍ റിപ്പബ്‌ളിക്ദിന സന്ദേശ പ്രസംഗത്തില്‍ പ്രശംസിച്ചു. മോദിയുടെ കീഴില്‍ രാജ്യം സാമ്ബത്തികമായി പുരോഗമിച്ചു. അടിസ്ഥാന സൌകര്യങ്ങളുടെ വികസനത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. സങ്കുചിത രാഷ്ട്രീയ ചിന്ത പ്രളയപുനര്‍നിര്‍മാണത്തെ തടസപ്പെടുത്തരുതെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക