Image

സുപ്രീം കോടതിയുടെ വഴിവിട്ടപോക്കിനെതിരെ വാര്‍ത്താസമ്മേളനത്തിന് തന്റേടം കാണിച്ചതില്‍ അഭിമാനമുണ്ടെന്ന്‌ ജസ്റ്റിസ്‌ കുര്യന്‍ ജോസഫ്‌

Published on 26 January, 2019
സുപ്രീം കോടതിയുടെ വഴിവിട്ടപോക്കിനെതിരെ വാര്‍ത്താസമ്മേളനത്തിന്  തന്റേടം കാണിച്ചതില്‍ അഭിമാനമുണ്ടെന്ന്‌ ജസ്റ്റിസ്‌ കുര്യന്‍ ജോസഫ്‌
കോഴിക്കോട്‌: സുപ്രീം കോടതിയിലെ അനഭിമത പ്രവണതകള്‍ക്കെതിരെ വാര്‍ത്താസമ്മേളനം നടത്താന്‍ തന്റേടം കാണിച്ചതില്‍ തനിക്ക്‌ അഭിമാനമുണ്ടെന്ന്‌ ജസ്റ്റിസ്‌ കുര്യന്‍ ജോസഫ്‌. ദേശാഭിമാനിക്കു നല്‍കിയ അഭിമുഖത്തിലാണ്‌ കുര്യന്‍ ജോസഫിന്റെ പ്രതികരണം.

`ഞാന്‍ ആ വാര്‍ത്താസമ്മേളനത്തെ ഒരു ചരിത്ര നിയോഗമായാണ്‌ കാണുന്നത്‌. അതിനുള്ള തന്റേടം കാണിച്ചതില്‍ അഭിമാനമുണ്ട്‌.

സുപ്രീം കോടതി ജഡ്‌ജിയായിരുന്നിട്ട്‌ ആ സ്ഥാപനത്തിന്റെ വഴിവിട്ട പോക്കിനെതിരെ നിലകൊള്ളാനും നിലപാടെടുക്കാനും കഴിഞ്ഞില്ലെങ്കില്‍ കാലം എന്നെ കുറ്റപ്പെടുത്തുമായിരുന്നു. ഇതിനിടയാക്കാതെ ഒരസാധാരണ നടപടിക്ക്‌ നിര്‍ബന്ധിതനാകുകയായിരുന്നു.' അദ്ദേഹം പറഞ്ഞു.

ആ വാര്‍ത്താസമ്മേളനത്തെ തുടര്‍ന്ന്‌ സുപ്രീം കോടതിയുടെ നടത്തിപ്പിലും ജഡ്‌ജിമാരുടെ നിയമനത്തിലും ഗുണപരമായ മാറ്റങ്ങളുണ്ടായി. ജഡ്‌ജിമാരുടെ നിയമനത്തില്‍ സുതാര്യത കൊണ്ടുവരാന്‍ ആ വാര്‍ത്താസമ്മേളനം സഹായിച്ചിട്ടുണ്ടെന്നും കുര്യന്‍ ജോസഫ്‌ അഭിപ്രായപ്പെട്ടു.

കൊളീജിയം സംവിധാനം ഏറ്റവും നല്ലതാണെന്നോ അത്‌ മാത്രമാണ്‌ ഏക മാര്‍ഗമെന്നോ അഭിപ്രായമില്ല. തമ്മില്‍ ഭേദം അതാണെന്ന അഭിപ്രായമാണുള്ളത്‌.അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക